സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: ലോക കേരളസഭ പിരിച്ചു വിട്ട് പ്രവാസികള്‍ക്ക് പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകേരള സഭ ചേര്‍ന്നെങ്കിലും ഒരു തീരുമാനവും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ആദ്യത്തെ സഭയില്‍ എടുത്ത തീരുമാനങ്ങള്‍ തന്നെയാണ് രണ്ടാമതും മൂന്നാമതും ചേര്‍ന്ന സഭകളിലും ഉണ്ടായത്. വലിയ ധൂര്‍ത്തും ചെലവുമാണ്. എന്നാല്‍ പ്രവാസികള്‍ക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ടാകും. അതിനായി മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേക മന്ത്രിസഭ ഉപസമിതി രൂപീകരിച്ചുവെന്നും സതീശന് പറഞ്ഞു.
പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായിരുന്നു ലോക കേരളസഭ. നടത്തിപ്പിലും അംഗങ്ങളെ തെരഞ്ഞെടുപ്പിലും അടക്കം നിരവധി ആക്ഷേപം ഉയര്‍ന്നിരുന്നു. നോര്‍ക്കയുടെ ഭാഗമായി ലോകകേരള സെക്രട്ടറിയേറ്റ് വരെ രൂപീകരിച്ചു. ലോക കേരളസഭയുടെ ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി രൂപ അനുവദിച്ചു. ഇതില്‍ നാലാം ലോകകേരളസഭയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഒരു കോടി, നോര്‍ക്ക പ്രൊഫഷണല്‍ ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റിനായി 50 ലക്ഷം, ലോക കേരളസഭ സെക്രട്ടറിയറ്റിനായി 50 ലക്ഷം എന്നിങ്ങനെയായിരുന്നു പണം അനുവദിച്ചത്. വിവാദം ശക്തമാകുന്നതിന് പിന്നാലെയാണ് ലോക കേരളസഭ പിരിച്ചു വിടുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.