സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ഞായറാഴ്ച രാത്രി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമായത്. ഇതോടെ തിങ്കള്‍ മുതല്‍ ബാങ്കുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
ബാങ്കുകളില്‍ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിനായി, ശനിയാഴ്ചകള് അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാന്‍ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തില്‍ ഉന്നതതല സമിതി ഉടന്‍ രൂപീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും. ബാക്കി പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
മൂന്ന് ദിവസം സമരം പ്രഖ്യാപിച്ചതോടെ ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക എന്നതാണ് പ്രധാന ആവശ്യം. പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, എന്‍പിഎസ് ജീവനക്കാര്‍ക്ക് പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ ഉന്നയിച്ചു.