സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിന് പകരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും മുന്‍ കേന്ദ്ര മന്ത്രിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായിരുന്ന ആര്.കെ. സിങ്. ഇന്ത്യക്കാര്‍ക്കുള്ള തുറന്ന കത്ത് എന്ന തലക്കെട്ടില്‍ ‘എക്സി’ലൂടെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. എസ്ഐആര്‍ പ്രക്രിയയിലെയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലെയും നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണം നടത്താന്‍ വ്യവസ്ഥയുള്ളതെന്നും രാജ്യവ്യാപകമായി ഇത് നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിക്കുന്നു. മറ്റ് രണ്ട് ഇലക്ഷന് കമ്മീഷണര്‍മാരുടെ എതിര്‍പ്പ് മറികടന്ന് ഗ്യാനേഷ് കുമാര്‍ ഫോം 6-ല്‍ പുതിയ അനുബന്ധം കൂട്ടിച്ചേര്‍ത്തു. ഇതില്‍ 2003-ലെ വോട്ടര്‍ പട്ടികയിലെ മാതാപിതാക്കളുടെ ക്രമനമ്പര്‍ ആവശ്യപ്പെടുന്നത് പുതിയ യുവാക്കള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് തടസ്സമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാതാപിതാക്കളും മക്കളും തമ്മില്‍ 15 വയസ്സില്‍ താഴെ വ്യത്യാസമുണ്ടെന്ന പേരില്‍ ‘ലോജിക്കല്‍ ഡിസ്ക്രപന്‍സി’ ആരോപിച്ചു പാവപ്പെട്ടവരും രേഖകളില്ലാത്തവരുമായ ധാരാളം ആളുകളെ അന്വേഷണം കൂടാതെ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കി. എസ്ഐആര്‍ പ്രക്രിയയിലൂടെ ഇതുവരെ 13 കോടിയോളം (ആകെ വോട്ടര്‍മാരുടെ 13%) ആളുകളുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടുവെന്നും ഇത് തിരഞ്ഞെടുപ്പ് ഫലങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ജഡ്ജി എന്നിവരടങ്ങിയ നിഷ്പക്ഷ സമിതി മുഖേന കമ്മീഷണര്‍മാരെ നിയമിക്കുന്ന പഴയ രീതി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കണമെന്നും ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.