റിയാദില്‍ ഹൂതി ആക്രമണത്തിന് ഇരയായത് ഉംറ തീര്‍ത്ഥാടകര്‍; ഉംറക്ക് പുറപ്പെട്ട യുഎഇ അധ്യാപികക്കും പരിക്ക്

കണ്ണൂര്‍: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കണ്ണൂരില്‍ രണ്ടിടത്താണ് ആക്രമണമുണ്ടായത്. ആദ്യം തളിപ്പറമ്പ് കരിമ്പം ജംങ്ഷനില്‍ വച്ച് കല്ലേറുണ്ടായി. രാവിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മ്യൂസിയം ഡയറക്ടര്‍ മഞ്ജുളാ ദേവിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം കാസര്‍കോട്ടെയ്ക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമണം.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും വടികളുമായി മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സി.പി. മുഹാസ്, എസ്എഫ്ഐ ഏരിയാ സെക്രട്ടറി അമല്‍ സിദ്ധാര്‍ഥ്, അതുല്‍ തുടങ്ങി എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ പോലീസ് മാറ്റിയ ശേഷം മന്ത്രി കാസര്‍കോട്ടേക്കുള്ള പരിപാടിക്കായി യാത്ര തുടര്‍ന്നു. കാര്‍ പയ്യന്നൂരില്‍ എത്തിയപ്പോള്‍ വീണ്ടും ആക്രമണമുണ്ടായി. കാറിന്റെ ചില്ലും ഫ്ളാഗ് പോളിനും റെയിന്‍ ഗാര്‍ഡും തകര്‍ത്തു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്- എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ ആക്രമിച്ചത്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; മലമ്പ്രദേശങ്ങളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്