ആശയങ്ങളുടെ പുതുവസന്തം വിരിയിച്ച കെഎംസിസി ബഹ്റൈന്‍ പഠന ക്യാമ്പ് ശ്രദ്ധേയമായി

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യാസഖ്യം നടത്തിയ സുപ്രീം കോടതി മാര്‍ച്ച് അവസാനിപ്പിച്ചു. ബാരക്കമ്പയില്നിന്ന് കാല്‍നടയായി എത്തിയ മാര്‍ച്ച് ഭഗവാന്‍ദാസ് റോഡില്‍ പോലീസ് തടയുകയായിരുന്നു. രണ്ട് ബസിലായി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍നിന്നാണ് എംപിമാര്‍ സഞ്ചരിച്ചിരുന്ന ബസ് ബാരക്കമ്പയിലെത്തിയത്. ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ബാരക്കമ്പയില്നിന്ന് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ജനക്കൂട്ടം നിയന്ത്രണാതീതമാണെന്നും പിന്‍വാങ്ങണമെന്നും ഡിസിപി നേരിട്ട് രാഹുലിനോട് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി ലക്ഷ്യമിട്ടുള്ള മാര്‍ച്ച് തുടരുകയായിരുന്നു.
ബാരിക്കേഡ് തള്ളിനീക്കിയും മുകളില്‍ കയറിയും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ നോക്കിയെങ്കിലും നേതാക്കള്‍ സംയമനം പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. ബാരിക്കേഡിന് അടുത്തേക്ക് വന്നവരെ ബലം പ്രയോഗിച്ച് പോലീസ് നീക്കി. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ പലതവണ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരോട് ശാന്തരാകാന്‍ നിര്‍ദ്ദേശിച്ച നേതാക്കള്‍, സംഘര്‍ഷം വേണ്ടെന്നു പറഞ്ഞു. എന്നാല്‍ പലയിടത്തും പ്രവര്‍ത്തകര്‍ പോലീസുമായി ഏറ്റുമുട്ടുന്ന സാഹചര്യമായിരുന്നു. ഫുട് പാത്തില്‍ നിന്നവരെയടക്കം പോലീസ് ഒഴിപ്പിക്കാന്‍ നോക്കിയതോടെ കൂടുതല്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാരെ വലിച്ചിഴച്ച് കൊണ്ടുപോകാനുള്ള നീക്കവുമുണ്ടായി. എന്നാല്‍ നേതാക്കളുടെ ഇടപെടലിലൂടെ സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ രാഹുല്‍ ഗാന്ധി നല്കിയ ഹര്‍ജി നാളെ പരിഗണിക്കും. മാര്‍ച്ചിനിടെ ഇന്നു വൈകിട്ട് 4.45 നായിരുന്നു രാഹുലിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.