അബുദാബിയില്‍ മേസ്പോണം ആഘോഷിച്ചു; 28 കുടുംബങ്ങള്‍ ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി

ദുബൈ: സമുദ്ര ഗതാഗത മേഖലയിലുണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും കാരണം യുഎഇയിലേക്കുള്ള കപ്പല്‍ ചരക്കുകൂലി മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ (300% മുതല്‍ 500% വരെ) കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ചരക്ക് കപ്പലുകള്‍ വഴിതിരിച്ചുവിടേണ്ടി വന്നതും വാര് റിസ്ക് സര്‍ചാര്‍ജുകള്‍, അടിയന്തര നിരക്കുകള്‍, ഇന്ധനവിലയിലുണ്ടായ വര്‍ദ്ധനവ് എന്നിവയാണ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ ഇടയാക്കിയത്. യുഎഇ നാഷണല്‍ അസോസിയേഷന് ഓഫ് ഫ്രെയ്റ്റ് ആന്‍ഡ് ലോജിസ്റ്റിക് ആണ് ഇക്കാര്യം അറിയിച്ചത്.
പ്രതിസന്ധിക്ക് മുന്‍പ് ഒരു കണ്ടെയ്നറിന് നിശ്ചയിച്ചിരുന്ന നിരക്കില്‍ നിന്ന് 300 ശതമാനം മുതല്‍ 500 ശതമാനം വരെ ഉയര്‍ന്ന തുകയാണ് ഇപ്പോള്‍ വിവിധ ഷിപ്പിംഗ് കമ്പനികള്‍ ഈടാക്കുന്നത്. മേഖലയിലെ സംഘര്‍ഷങ്ങളും സമുദ്ര പാതകളിലെ തടസ്സങ്ങളും കാരണം കപ്പലുകള്‍ക്ക് ദൈര്‍ഘ്യമേറിയ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടി വരുന്നു. ഇത് യാത്രാ സമയവും ഇന്ധനച്ചെലവും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. അടിസ്ഥാന ചരക്കുകൂലിക്ക് പുറമേ അടിയന്തര വാര് റിസ്ക് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളും എമര്‍ജന്‍സി സപ്ലിമെന്ററി ചാര്‍ജുകളും കമ്പനികള്‍ ചുമത്തുന്നുണ്ട്.
കപ്പല്‍ മാര്‍ഗ്ഗമുള്ള ഇറക്കുമതി ചെലവ് കുത്തനെ ഉയര്‍ന്നത് യുഎഇയിലെ വിതരണ ശൃംഖലയെയും പ്രാദേശിക വിപണിയിലെ സാധനസാമഗ്രികളുടെ വിലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ യുഎഇയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത പൂര്‍ണ്ണമായും ഉറപ്പുവരുത്തിയിട്ടുണ്ട്. വിപണിയില്‍ അത്യാവശ്യമായി വേണ്ട ഉപഭോഗ വസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കിയാണ് കസ്റ്റംസ് ക്ലിയറന്‍സ് നടക്കുന്നത്.
മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ചില കപ്പലുകളില്‍ ആവശ്യത്തിന് സ്ഥലമില്ലാത്ത അവസ്ഥയുണ്ട്. മറ്റ് ചില കപ്പല്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി റദ്ദാക്കേണ്ടി വന്നിട്ടുണ്ട്. ബുക്കിംഗുകള്‍ മറ്റു കപ്പലുകളിലേക്ക് മാറ്റുന്ന പ്രവണതയും വ്യാപകമാണ്. ഇതെല്ലാം ചരക്ക് ഗതാഗതത്തെ താറുമാറാക്കുന്നുണ്ട്. ഏതെങ്കിലും ഒരു പാതയെ മാത്രം ആശ്രയിക്കുന്നതിന് പകരം, ചരക്കുകള്‍ മറ്റ് പ്രാദേശിക തുറമുഖങ്ങള്‍ വഴി തിരിച്ചുവിട്ട് വിപണിയിലെത്തിക്കാന്‍ റോഡ് ശൃംഖലയും അത്യാധുനിക തുറമുഖ ലൊജിസ്റ്റിക്സ് സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.