വയനാട് മുട്ടില്‍ ഓര്‍ഫനേജിന് ക്രിയാത്മക പദ്ധതികള്‍ നടപ്പിലാക്കും: ഡോ. റാഷിദ് ഗസ്സാലി

റിയാദ്: സൗദി അറേബ്യയുടെ 2026-ലെ വാര്‍ഷിക ദേശീയ രക്തദാന ക്യാമ്പയിന് തുടക്കം കുറിച്ചുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രക്തദാനം ചെയ്തു. മാനുഷിക സേവനങ്ങളോടും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തോടുമുള്ള കിരീടാവകാശിയുടെ നിരന്തരമായ പ്രതിബദ്ധതയും പിന്തുണയുമാണ് ഈ പ്രവര്‍ത്തനത്തിലൂടെ വ്യക്തമാകുന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികള്‍, ക്യാന്‍സര്‍, രക്തസംബന്ധമായ രോഗങ്ങള്‍, മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ തുടങ്ങിയവരുടെ ജീവന് രക്ഷിക്കാന്‍ രക്തദാനം എത്രത്തോളം പ്രധാനമാണെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
പതിവായി രക്തം ദാനം ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, സാമൂഹിക ഉത്തരവാദിത്തം പൗരന്മാരില് വളര്‍ത്തുക, രക്തത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും ലഭ്യതയില്‍ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് ഈ വാര്‍ഷിക ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍. രാജ്യത്തുടനീളമുള്ള രോഗികളുടെ ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിറവേറ്റുന്നതിന് സുരക്ഷിതവും സുസ്ഥിരവുമായ രക്തശേഖരം ഉറപ്പാക്കാനാണ് ആരോഗ്യ മേഖല ശ്രമിക്കുന്നത്.
സൗദി അറേബ്യയില്‍ സ്വമേധയാ ഉള്ള രക്തദാന സംസ്കാരം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2025-ല്‍ മാത്രം രാജ്യത്ത് രക്തം ദാനം ചെയ്തവരുടെ എണ്ണം ഒമ്പത് ലക്ഷത്തിലധികം കവിഞ്ഞിരുന്നു.