റിയാദില്‍ ഹൂതി ആക്രമണത്തിന് ഇരയായത് ഉംറ തീര്‍ത്ഥാടകര്‍; ഉംറക്ക് പുറപ്പെട്ട യുഎഇ അധ്യാപികക്കും പരിക്ക്

ദുബൈ: യുഎഇ 2027 മുതല്‍ 2029 വരെയുള്ള വര്‍ഷങ്ങളിലേക്ക് 292.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കിയതായി വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. മുന്‍പത്തെ മൂന്ന് വര്‍ഷത്തെ കാലയളവിനെ അപേക്ഷിച്ച് ഈ തുകയില്‍ 8.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മ്മാണം, സാമൂഹിക സേവനങ്ങള്‍, ജീവിതനിലവാരം, പൗരന്മാരുടെ സുസ്ഥിരത എന്നിവ തന്നെയാണ് സര്‍ക്കാരിന്റെ മുന്‍ഗണനകളായി തുടരുന്നതെന്ന് ദുബൈ ഭരണാധികാരി കൂടിയായ ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. 2027-ലെ ബജറ്റ് 90.1 ബില്യണ്‍ ദിര്‍ഹമായി അംഗീകരിച്ചു.
2027ലെ ബജറ്റില്‍ വിവിധ വിഭാഗങ്ങള്‍ക്ക് വകയിരുത്തിയ തുക
സാമൂഹിക വികസനത്തിനും പെന്‍ഷനും: 34.6 ബില്യണ്‍ ദിര്‍ഹം (38.4 ശതമാനം)
സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക്: 29.1 ബില്യണ്‍ ദിര്‍ഹം (32.3 ശതമാനം)
സാമ്പത്തിക ആസ്തികള്‍ക്കും നിക്ഷേപങ്ങള്‍ക്കും: 5.6 ബില്യണ്‍ ദിര്‍ഹം (6.2 ശതമാനം)
ഫെഡറല്‍ ചെലവുകള്‍ക്ക്: 17.8 ബില്യണ്‍ ദിര്‍ഹം (19.7 ശതമാനം)
അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാമ്പത്തിക സ്രോതസ്സുകള്‍ക്കും: 3 ബില്യണ്‍ ദിര്‍ഹം (3.4 ശതമാനം)
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴവര്‍ഷവും; മലമ്പ്രദേശങ്ങളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്