`മോദിയും അമിത് ഷായും ജനങ്ങള്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു; അവരുടെ ലക്ഷ്യം ഒരു രാജ്യം ഒരു പാര്ട്ടി’

റിയാദ്: സൗദി അറേബ്യ, യെമന്, തെക്കന് ചെങ്കടല്, സമുദ്രപാതകള് എന്നിവയ്ക്ക് ഭീഷണിയായ ഹൂതികളുടെ സൈനിക കേന്ദ്രങ്ങള് ലക്ഷ്യമിട്ട് രൂക്ഷമായ ആക്രമണം നടത്തിയതായി സഖ്യസേന. ആക്രമണം നടത്തുന്നതിനായി ജനവാസ കേന്ദ്രങ്ങളെയും സുപ്രധാന ഊര്ജ്ജ സ്രോതസ്സുകളെയും ഹൂതികള് വ്യാപകമായി ദുരുപയോഗം ചെയ്തുവരികയാണെന്ന് സഖ്യസേന വ്യക്തമാക്കി.
സനയിലെ അല്-സബാഹ സെന്ട്രല് സ്റ്റേഷന്, ഭൂഗര്ഭ ഇന്ധന സംഭരണ കേന്ദ്രങ്ങള്, ഇന്ധന ടാങ്കുകള്, ഹൊദൈദ, സന, ധമാര് എന്നിവിടങ്ങളിലെ ഇന്ധന ഇറക്കുമതിക്കായി സജ്ജീകരിച്ച ജെട്ടികള് എന്നിവയാണ് സഖ്യസേന ലക്ഷ്യമിട്ടത്. യെമന് ജനതയ്ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഹൂതികള് ഭീകരവാദ പ്രവര്ത്തനങ്ങള്ക്കായി ചൂഷണം ചെയ്യുകയാണെന്ന് സഖ്യസേന വക്താവ് മേജര് ജനറല് തുര്ക്കി അല്-മാലിക്കി വ്യക്തമാക്കി.
സൗദി അറേബ്യയ്ക്കും ചെങ്കടലിലെ വാണിജ്യ കപ്പലുകള്ക്കും നേരെ ആക്രമണം നടത്താന് ഉപയോഗിക്കുന്ന മിസൈലുകളുടെയും ഡ്രോണുകളുടെയും ശേഖരം ഈ കേന്ദ്രങ്ങളിലായിരുന്നുവെന്ന് സഖ്യസേന അറിയിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള് പൂര്ണ്ണമായും പാലിച്ചുകൊണ്ടും, സിവിലിയന്മാര്ക്കും വസ്തുവകകള്ക്കും പരിക്കേല്ക്കാതിരിക്കാന് വേണ്ട മുന്കരുതലുകള് എടുത്തുകൊണ്ടുമാണ് സൈനിക നടപടി നടപ്പിലാക്കിയത്.
അതേസമയം, സഖ്യസേനയുടെ വ്യോമാക്രമണങ്ങളുടെയും ഡ്രോണുകളുടെയും പിന്തുണയോടെ യെമന് സൈന്യം ശക്തമായ മുന്നേറ്റം നടത്തിയതായി യെമന് സൈനിക വക്താവ് കേണല് മാജിദ് അല്-നുസൈലി അറിയിച്ചു. ഹൂതികളുടെ കമാന്ഡ് സെന്ററുകള്, ആയുധപ്പുരകള്, വിതരണ മാര്ഗ്ഗങ്ങള് എന്നിവ ലക്ഷ്യമിട്ട് 2,200-ലധികം വ്യോമാക്രമണങ്ങള് നടത്തി. ഈ ആക്രമണങ്ങളില് ഏകദേശം 1,200 ഹൂതികള് കൊല്ലപ്പെടുകയും 440-ഓളം സൈനിക വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്തുവെന്നും യെമന് സൈന്യം അറിയിച്ചു.
`മോദിയും അമിത് ഷായും ജനങ്ങള്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു; അവരുടെ ലക്ഷ്യം ഒരു രാജ്യം ഒരു പാര്ട്ടി’