ഇറാന് ആക്രമണത്തില് കപ്പല് മുങ്ങി; കടലില് ഒഴുകിയ സാധനങ്ങള് പിടിച്ചെടുക്കാന് വന് തിരക്ക്

ഷാര്ജ: ഓണ്ലൈന് തട്ടിപ്പ്, ഡിജിറ്റല് വാലറ്റ് മോഷണം, കള്ളപ്പണം വെളുപ്പിക്കല്, പണം തട്ടിയെടുക്കല്, ഹിംസാത്മക പ്രവര്ത്തനം എന്നിവയില് ഉള്പ്പെട്ടിരുന്ന, പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകളെ ഷാര്ജ പോലീസ് തകര്ത്തു. 12 രാജ്യങ്ങളില് നിന്നുള്ള 33 പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ്, ലോകമെമ്പാടുമുള്ള 30-ലധികം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും 6,500 കോടി ദിര്ഹത്തിലധികം വിലമതിക്കുന്ന ആസ്തികള് സംരക്ഷിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ‘എന്ഡ് ഓഫ് ദി ബാറ്റില്’ എന്ന പേരില് നടത്തിയ ഈ ഓപ്പറേഷനില്, വിദേശത്ത് നിന്ന് ഉള്പ്പെടെ കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നില് എത്തിക്കാനായി.
ബാങ്ക് അക്കൗണ്ടുകള്, ഡിജിറ്റല് വാലറ്റുകള്, അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകള് എന്നിവ വഴി 8.8 ബില്യണ് ദിര്ഹം മൂല്യമുള്ള കള്ളപ്പണ ഇടപാടുകളാണ് ഈ സംഘം നടത്തിയതെന്ന് അന്വേഷണത്തില് തെളിഞ്ഞു. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച 200 ദശലക്ഷം ദിര്ഹത്തിലധികം വരുന്ന പണം പോലീസ് പിടിച്ചെടുത്തു. കൂടാതെ 17 ആഡംബര കാറുകള്, 29 വിലകൂടിയ വാച്ചുകള്, ആഭരണങ്ങള്, ഒരു റെസിഡന്ഷ്യല് വില്ല, നിര്മ്മാണത്തിലിരിക്കുന്ന രണ്ട് വില്ലകള്, രണ്ട് റെസിഡന്ഷ്യല് പ്ലോട്ടുകള് എന്നിവയും കണ്ടുകെട്ടി.
കുറ്റകൃത്യത്തിന് ഇവര് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് ടൂളുകള് ഉപയോഗിച്ചിരുന്നു. ഡാര്ക്ക് വെബ് വഴി രഹസ്യ വിവരങ്ങള് കൈമാറിയും, ക്രിപ്റ്റോ കറന്സി ഉള്പ്പെടെയുള്ള വെര്ച്വല് ആസ്തികളിലൂടെ പണം വെളുപ്പിച്ചുമാണ് റിയല് എസ്റ്റേറ്റിലും ആഡംബര വസ്തുക്കളിലും നിക്ഷേപിച്ചിരുന്നത്.
ഷാര്ജ പോലീസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സംയുക്ത നീക്കത്തിലൂടെ വിദേശത്ത് ഒളിവില് കഴിഞ്ഞിരുന്ന സംഘത്തിന്റെ തലവന്മാരെ ഉള്പ്പെടെ രാജ്യത്ത് എത്തിച്ച് നിയമത്തിന് മുന്നില് കൊണ്ടുവന്നു. കേസുമായി ബന്ധപ്പെട്ട് 10,000-ത്തിലധികം രേഖകളും റിപ്പോര്ട്ടുകളും പരിശോധിക്കുകയും, 3,000-ത്തിലധികം ഡിജിറ്റല് വാലറ്റുകള് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ചും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തോടെയുമാണ് ഈ വന് തട്ടിപ്പ് സംഘത്തെ പോലീസ് വേരോടെ പിഴുതത്.