എന്ഡ് ഓഫ് ദി ബാറ്റില്: അന്താരാഷ്ട്ര ക്രിമിനല് ശൃംഖല തകര്ത്ത് ഷാര്ജ പോലീസ്; 33 പേര് പിടിയില്

റിയാദ്: യെമനില് നിന്നുള്ള ആക്രമണ ഭീഷണിയെത്തുടര്ന്ന് നജ്റാന്, ജിസാന് നഗരങ്ങളില് ഏര്പ്പെടുത്തിയിരുന്ന ജാഗ്രതാ മുന്നറിയിപ്പുകള് സൗദി സിവില് ഡിഫന്സ് പിന്വലിച്ചു. ഈ നഗരങ്ങളിലെ അപകടാവസ്ഥ പൂര്ണ്ണമായി ഒഴിഞ്ഞതായി അധികൃതര് അറിയിച്ചു. അതേസമയം, രാജ്യത്തിന്റെ കിഴക്കന് പ്രവിശ്യ ലക്ഷ്യമാക്കി വന്ന ഒരു ഡ്രോണ് കൂടി സൈന്യം തകര്ത്തു.
അപകടഭീഷണി ഒഴിഞ്ഞെങ്കിലും ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സിവില് ഡിഫന്സ് അറിയിച്ചു. വ്യോമാക്രമണങ്ങള് തടഞ്ഞിടങ്ങളിലെ അവശിഷ്ടങ്ങള് ഫോട്ടോ എടുക്കുന്നതും, അത് സോഷ്യല് മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ആഭ്യന്തര മന്ത്രാലയം കര്ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്ക്കെതിരെ നടപടിയുണ്ടാകും.
റിയാദിന് മുകളിലൂടെ ഹൂതികള് തൊടുത്തുവിട്ട മിസൈലിന്റെ അവശിഷ്ടങ്ങള് പതിച്ച് ബുധനാഴ്ച ഒരു അറബ് വംശജന് പരിക്കേറ്റിരുന്നു. ഒരു വീടിനും വാഹനത്തിനും ഭാഗികമായി കേടുപാടുകള് സംഭവിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി റിയാദിന് മുകളില് രണ്ട് ഹൂതി ക്രൂസ് മിസൈലുകള് സൗദി വ്യോമ പ്രതിരോധ സേന തകര്ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള് വീണ് നാല് പേര്ക്ക് പരിക്കേല്ക്കുകയും പത്തോളം വീടുകള്ക്ക് കേടുപാടുകള് സംഭവിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തുടര്ച്ചയായി ഉണ്ടാകുന്ന വ്യോമാക്രമണ ശ്രമങ്ങളെ സൗദി പ്രതിരോധ സേനയും വ്യോമ പ്രതിരോധ സംവിധാനങ്ങളും ശക്തമായി നേരിട്ടുകൊണ്ടിരിക്കുകയാണ്.