ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാന് അമേരിക്കയുടെ പുതിയ യുദ്ധപദ്ധതി

കൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില് ശിക്ഷിക്കപ്പെട്ട മുന് ഡിജിപി ടോമിന് ജെ. തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തച്ചങ്കരി നല്കിയ ഹര്ജിയില് ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചു.
അനധികൃത സ്വത്തുസമ്പാദനക്കേസില് തച്ചങ്കരിക്ക് സെപ്റ്റംബര് 17-നാണ് കോട്ടയം വിജിലന്സ് കോടതി നാലുവര്ഷം കഠിനതടവും 30,84,892 രൂപ പിഴയും വിധിച്ചത്. തുടര്ന്ന് തച്ചങ്കരിയെ പൂജപ്പുര സെന്ട്രല് ജയിലിലേക്കു മാറ്റിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുന് ഡിജിപി അഴിമതിക്കേസില് ജയിലിലാകുന്നത്.
ആലപ്പുഴ എഎസ്പി ആയിരിക്കേ തച്ചങ്കരി, മിത്രക്കരി കരുവേലിത്തറയില് ബോബി കുരുവിള ഉള്പ്പെട്ട കേസില് അദ്ദേഹത്തെ വേട്ടയാടിയതാണ് കേസിന്റെ തുടക്കം. ബോബിയുടെ പിതാവ് കെ.സി. കുരുവിള തുടങ്ങിവെച്ച നിയമപോരാട്ടം പിന്നീട് ബോബി നടത്തുകയായിരുന്നു.