ഡല്ഹിയില് ദേശീയപതാക മാര്ച്ച് തടയില്ലെന്ന് കോടതി; സുരക്ഷ ഉറപ്പാക്കാന് പൊലീസിന് നിര്ദേശം

തിരുവനന്തപുരം: കിഫ്ബിയില് വന് ക്രമക്കേട് കണ്ടെത്തിയെന്നും സര്ക്കാരിന് വന് നഷ്ടമാണ് വരുത്തിവെച്ചതെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും സതീശന് പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്ട്ട് വാര്ത്താ സമ്മേളനത്തില് വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂമി ഏറ്റെടുക്കലില് വന് ക്രമക്കേടാണ് നടന്നത്. സര്ക്കാരിന്റെയും ധനവകുപ്പിന്റേയും നിയന്ത്രണം മറികടന്ന് വന് സാമ്പത്തിക ബാധ്യത വരുത്തിവെച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്ത്തിച്ചത്. സര്ക്കാര് നല്കിയ 99.4 ശതമാനവും ചെലവഴിച്ചത് വായ്പാ തിരിച്ചടവിന് വേണ്ടിയാണ്. റിപ്പോര്ട്ട് വായിച്ചാല് ഞെട്ടിപ്പോകും. മസാല ബോണ്ടില് 181.73 കോടി രൂപയാണ് നഷ്ടം. ഭൂമി ഏറ്റെടുത്തതിലും ദുരൂഹതയുണ്ട്. ചില പ്രദേശങ്ങള്ക്ക് അധിക തുക നല്കി. കണ്ണൂരില് എന്തിനാണ് 1000 ഏക്കര് ഭൂമി ഏറ്റെടുത്തത്? 5366 ഏക്കര് ഭൂമിയാണ് കണ്ണൂരും പാലക്കാടുമായി കിന്ഫ്ര വഴി ഭൂമി ഏറ്റെടുക്കാന് കിഫ്ബി അംഗീകാരം നല്കിയത്. കഴിഞ്ഞ അഞ്ചു വര്ഷമായി ആകെ 50 ഏക്കര് വ്യവസായ പാര്ക്ക് തുടങ്ങാനും മറ്റും എടുത്തു. ബാക്കിയൊക്കെ വെറുതെ കിടക്കുന്നു. എന്തിനാണ് എടുത്തതെന്ന് അറിയില്ല. ഭൂമിയുടെ യഥാര്ഥ വിലയുടെ അഞ്ചിരട്ടി തുകയാണ് മുടക്കിയിരിക്കുന്നത്.
വ്യാപകമായ ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. കിഫ്ബിയുടെ ആകെ പദ്ധതികളുടെ 41.6 ശതമാനം മൂന്ന് ജില്ലകളില് മാത്രമായി കേന്ദ്രീകരിച്ചു. 52.9 ശതമാനമാണ് കണ്ണൂര് ജില്ലയുടെ മാത്രം വിഹിതം. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണം സര്ക്കാരിന്റെ പരിഗണനയില് ഉണ്ടെന്നും ഏത് രീതിയില് വേണമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു.