ആക്രമണ ഭീഷണി: യുഎഇയില് നിന്നുള്ള ഉംറ ബുക്കിംഗില് 50 ശതമാനം ഇടിവ്

ദുബൈ: വെള്ളിയാഴ്ച പുലര്ച്ചെ യുഎഇയുടെ വിവിധ ഭാഗങ്ങളില് കനത്ത മൂടല്മഞ്ഞ് അനുഭവപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളില് രാജ്യത്ത് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കന് പ്രദേശങ്ങളില് മഴമേഘങ്ങള് രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. രാത്രികാലങ്ങളിലും ശനിയാഴ്ച പുലര്ച്ചെയും തീരദേശ, ഉള്നാടന് മേഖലകളില് ഈര്പ്പം ഉയരുന്നത് വീണ്ടും മൂടല്മഞ്ഞിന് കാരണമായേക്കും.
തുടക്കത്തില് തെക്കുകിഴക്കന് ദിശയില് നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറന് ദിശയിലേക്ക് മാറും. ചില സമയങ്ങളില് കാറ്റ് മണിക്കൂറില് 45 കിലോമീറ്റര് വരെയായി ശക്തമാകാനും പൊടിപടലങ്ങള് ഉയരാനും സാധ്യതയുണ്ട്. അറേബ്യന് ഉള്ക്കടലും ഒമാന് കടലും ശാന്തമായിരിക്കും.