ദുബൈയില് ആറുമാസത്തിനിടെ രജിസ്റ്റര് ചെയ്തത് 1.96 ലക്ഷം പുതിയ വാഹനങ്ങള്

ദുബൈ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്ഷം വീണ്ടും സമ്പൂര്ണ യുദ്ധത്തിലേക്ക് നീങ്ങിയാല് നേരിടാന് യുഎഇ ഇപ്പോള് കൂടുതല് സജ്ജമാണെന്ന് ഫെഡറല് നാഷനല് കൗണ്സിലിന്റെ പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നിവയ്ക്കായുള്ള സമിതി അധ്യക്ഷന് ഡോ. അലി റാഷിദ് അല് നുഐമി. ഇറാനുമായുള്ള നയതന്ത്ര ചര്ച്ചകള് പ്രതിസന്ധിയിലായതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച സമയത്തേക്കാള് യുഎഇ ഇപ്പോള് കൂടുതല് സജ്ജമാണെന്ന് ദുബൈയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവെ അല് നുഐമി പറഞ്ഞു. യുദ്ധം വീണ്ടും ആരംഭിക്കാനുള്ള സാധ്യതയുണ്ടോയെന്നും യുഎഇയുടെ തയ്യാറെടുപ്പ് എങ്ങനെയാണെന്നുമുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘യുദ്ധം വീണ്ടും തുടങ്ങാം. രാജ്യത്തിന്റെ തയ്യാറെടുപ്പ് എല്ലാ മേഖലകളിലുമുണ്ട്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന് ആവശ്യമായതെല്ലാം ഞങ്ങള് ചെയ്യും,’ അദ്ദേഹം പറഞ്ഞു.
ഇറാന്റെ സ്ലീപ്പര് സെല്ലുകളിലെ നൂറുകണക്കിന് പേര് അറസ്റ്റില്
യുഎഇയില് പ്രവര്ത്തിച്ചിരുന്ന ഇറാന്റെ സ്ലീപ്പര് സെല്ലുകളിലെ നൂറുകണക്കിന് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അല് നുഐമി വെളിപ്പെടുത്തി. അറസ്റ്റിലായവരില് നിരവധി യുഎഇ പൗരന്മാരും ഉള്പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലെ ലക്ഷ്യങ്ങള്ക്കു നേരെ ഇറാന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുമ്പോള് ലക്ഷ്യങ്ങള് തിരിച്ചറിയാനും ആക്രമണങ്ങള്ക്ക് വഴികാട്ടാനും ഇവര് സഹായിച്ചുവെന്നാണ് ആരോപണം. രാജ്യത്തിന്റെ നിലവിലെ മാതൃകയെ ദുര്ബലപ്പെടുത്തുകയും തകര്ക്കുകയും ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അല് നുഐമി പറഞ്ഞു. ഇതിനിടെ, ഏപ്രിലില് യുഎഇ സ്റ്റേറ്റ് സെക്യൂരിറ്റി വകുപ്പ് രാജ്യത്തിനകത്ത് പ്രവര്ത്തിച്ചിരുന്ന ഒരു ഭീകരസംഘടനയുടെ ശൃംഖല തകര്ത്തതായി പ്രഖ്യാപിച്ചിരുന്നു. ദേശീയ ഐക്യം തകര്ക്കാനും ആസൂത്രിത അട്ടിമറി പ്രവര്ത്തനങ്ങള് നടത്താനും ശ്രമിച്ചെന്ന സംശയത്തെത്തുടര്ന്നാണ് സംഘത്തിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തത്.
ഇറാനുമായുള്ള സംഭാഷണത്തിന് ഇപ്പോഴും മുന്ഗണന
ഇറാനുമായുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുള്ള സംഭാഷണങ്ങള്ക്ക് യുഎഇ ഇപ്പോഴും മുന്ഗണന നല്കുന്നുണ്ടെന്ന് അല് നുഐമി പറഞ്ഞു. വിശ്വാസം വീണ്ടെടുക്കാന് ഇറാന് ഒരു ചുവടുവെച്ചാല് യുഎഇ അതിനനുസരിച്ച് കൂടുതല് നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്, നിലവില് ഇറാനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. യുദ്ധസാധ്യത നിലനില്ക്കുമ്പോഴും നയതന്ത്രപരമായ പരിഹാരത്തിനുള്ള വാതില് യുഎഇ അടച്ചിട്ടില്ലെന്നതാണ് അല് നുഐമിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. അതേസമയം, രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സംരക്ഷണത്തിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന് യുഎഇ തയ്യാറാണെന്നും അദ്ദേഹം ആവര്ത്തിച്ചു.