യുഎഇയില് പുലര്ച്ചെ കനത്ത മൂടല് മഞ്ഞ്: മഴ പെയ്യാനും പൊടിക്കാറ്റിനും സാധ്യത

ഏദന്: യെമനിലെ പ്രസിഡന്ഷ്യല് കൊട്ടാര സമുച്ചയത്തിന് നേരെ ഹൂതി വിമതര് നടത്തിയ മിസൈല് ആക്രമണത്തില് അഞ്ച് പേര് കൊല്ലപ്പെടുകയും 16 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. ആക്രമണത്തില് സുരക്ഷാ ജീവനക്കാരും സാധാരണക്കാരായ ജീവനക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് യെമന് മന്ത്രി കാസിം ബുഹൈബെ അറിയിച്ചു. പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും എന്നാല് പ്രധാനമന്ത്രിയുടെ രണ്ട് അംഗരക്ഷകര് ആക്രമണത്തില് കൊല്ലപ്പെട്ടെന്നും സര്ക്കാര് വൃത്തങ്ങള് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പ്രസിഡന്ഷ്യല് കൊട്ടാര സമുച്ചയത്തിലേക്ക് അഞ്ച് മിസൈലുകള് പതിച്ചതായി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥര് വ്യക്തമാക്കി. ഇതിനുപുറമെ, ഏദനിലെ അല് ബുറൈഖ ജില്ലയിലുള്ള സൗദി സഖ്യസേനയുടെ ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി. ഹൂതി വിമതര്ക്കെതിരെ പോരാടുന്നതിന് സൗദി പിന്തുണയുള്ള സര്ക്കാര് സേനയെ സജ്ജമാക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളില് കൊട്ടാരത്തില് ഉന്നതതല യോഗങ്ങള് നടന്നിരുന്നതായി പ്രാദേശിക വൃത്തങ്ങള് അറിയിച്ചു.
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് ഉള്ളിലെ സൗദി സൈനിക ഓഫീസര്മാരുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന സൈനിക ഓപ്പറേഷന്സ് ആസ്ഥാനമാണ് തങ്ങള് ലക്ഷ്യമിട്ടതെന്നും, ആക്രമണത്തില് സൗദി സൈനിക ഉദ്യോഗസ്ഥര് കൊല്ലപ്പെടുകയോ പരിക്കേല്ക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹൂതി സൈനിക വക്താവ് യഹ്യ സാരിയ അവകാശപ്പെട്ടു. എന്നാല് ഈ അവകാശവാദത്തോട് സൗദി അറേബ്യയോ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയോ പ്രതികരിച്ചിട്ടില്ല.