ദുബൈയില് ആറുമാസത്തിനിടെ രജിസ്റ്റര് ചെയ്തത് 1.96 ലക്ഷം പുതിയ വാഹനങ്ങള്

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഒക്ടോബര് ഒന്നുമുതല് ഹൂതി വിമതര് 20 ആക്രമണങ്ങള് നടത്തിയതായി യമനിലെ നിയമാനുസൃത ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജര് ജനറല് തുര്ക്കി അല് മാലിക്കി പറഞ്ഞു. വ്യാഴാഴ്ച സഖ്യസേനയുടെ ജോയിന്റ് ഫോഴ്സസ് കമാന്ഡ് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളം ഉള്പ്പെടെ സൗദിയിലെ വിവിധ വിമാനത്താവളങ്ങള്ക്കു നേരെയുണ്ടായ ആക്രമണങ്ങളില് 19 പേര് കൊല്ലപ്പെടുകയും 364 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി അല് മാലിക്കി പറഞ്ഞു. വിമാനത്താവളങ്ങള് ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള് ആയിരക്കണക്കിന് സാധാരണ യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഒക്ടോബര് 10 ശനിയാഴ്ചയുണ്ടായ ആക്രമണം ഉള്പ്പെടെ സൗദിയിലെ സിവിലിയന് കേന്ദ്രങ്ങള്ക്കും സാധാരണക്കാര്ക്കും നേരെ ഹൂതികള് നടത്തുന്ന ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. വിമാനത്താവളങ്ങള്, തുറമുഖങ്ങള്, എണ്ണ കേന്ദ്രങ്ങള്, വാണിജ്യ കപ്പലുകള് എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള് വര്ധിക്കുന്നതായും അദ്ദേഹം ആരോപിച്ചു. യമനിലെ പര്വതപ്രദേശങ്ങളിലുള്ള 127 ആയുധശേഖരങ്ങള് സഖ്യസേന തകര്ത്തതായും നിരവധി മിസൈല് വിക്ഷേപണ കേന്ദ്രങ്ങള്ക്കെതിരെ നടപടി സ്വീകരിച്ചതായും അല് മാലിക്കി അറിയിച്ചു. ഹൂതികളുടെ സൈനികശേഷി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികള്. സൈനിക നീക്കങ്ങള്ക്ക് പിന്തുണ നല്കുന്നതിനായി ഹൂതികള് സിവിലിയന് അടിസ്ഥാനസൗകര്യങ്ങളും യമനിലെ വിഭവങ്ങളും ഉപയോഗിക്കുന്നതായി അല് മാലിക്കി ആരോപിച്ചു. സന്ആ, ധമാര്, ഹുദൈദ എന്നിവിടങ്ങളിലെ ഇന്ധന സംഭരണശാലകള്, ഇന്ധന ടാങ്കുകള്, ഇന്ധനം കയറ്റാനും ഇറക്കാനുമുള്ള തുറമുഖ സൗകര്യങ്ങള് എന്നിവ സൈനിക പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ വിമാനത്താവളങ്ങള്, തുറമുഖങ്ങള്, എണ്ണ കേന്ദ്രങ്ങള്, ചെങ്കടലിലെ വാണിജ്യ കപ്പലുകള് എന്നിവക്ക് നേരെയുണ്ടായ ആക്രമണങ്ങള്ക്ക് മറുപടിയായി സഖ്യസേന പ്രത്യേക സൈനിക നടപടികള് നടത്തിയതായും അദ്ദേഹം അറിയിച്ചു. സൗദി അറേബ്യയുടെ പരമാധികാരം, സുരക്ഷ, വിശുദ്ധ കേന്ദ്രങ്ങള്, വിമാനത്താവളങ്ങള്, ജനങ്ങള് എന്നിവ സംരക്ഷിക്കാന് ആധുനിക യുദ്ധസംവിധാനങ്ങളും ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളും രാജ്യത്തിനുണ്ടെന്നും അല് മാലിക്കി പറഞ്ഞു. ആക്രമണങ്ങളില് മരിച്ചവരുടെ കുടുംബങ്ങളെ അല് മാലിക്കി അനുശോചനം അറിയിച്ചു. പരിക്കേറ്റവര് വേഗത്തില് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.