സമൂഹമാധ്യമങ്ങളിലെ തര്ക്കങ്ങള് ഒഴിവാക്കണമെന്ന് ഗള്ഫ് പൗരന്മാരോട് അന്വര് ഗര്ഗാഷ്

കൊച്ചി: സിഎംആര്എല് എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമന്സ് അയച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ചോദ്യം ചെയ്യലിനായി 23ന് ഹാജരാകാനാണ് നിര്ദേശം. ഇന്ന് രാവിലെയാണ് പിണറായിക്ക് സമന്സ് അയച്ചത്. വിജിലന്സ് കേസെടുത്ത് മൂന്നാം ദിവസമാണ് ഇഡി ഇസിഐആര് രജിസ്റ്റര് ചെയ്തത്. പിണറായിക്കും റിയാസിനും എതിരായ കേസുകളില് രണ്ട് പ്രത്യേക ഇസിഐആറുകളാണ് ഇ.ഡി. രജിസ്റ്റര് ചെയ്തത്. ആദ്യ കേസില് പിണറായിയും രണ്ടാം കേസില് റിയാസുമാണ് ഒന്നാം പ്രതികള്. രണ്ട് കേസുകളിലും പിണറായിയുടെ മകള് വീണ പ്രതിയാണ്.
അഴിമതി തടയല് പ്രകാരം വിജിലന്സ് കേസ് എടുത്തതോടെയാണ് ഇ.ഡി ഇസിഐആര് രജിസ്റ്റര് ചെയ്തത്. സിഎംആര്എല്ലില് നിന്ന് വീണയ്ക്ക് ലഭിച്ച 3.28 കോടി രൂപ പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇ.ഡി. കണ്ടെത്തല്. അതേ സമയം, കേസെടുത്തതിനെതിരെ പിണറായി ഉള്പ്പെടെയുള്ള പ്രതികള് സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്.



