മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്; സ്വകാര്യത മാനിക്കണം: വീഡിയോയുമായി സുഹൈലിന്റെ മാതാവ്

ദുബൈ: ഈ വര്ഷത്തെ ദുബൈ റൈഡില് പങ്കെടുക്കുന്ന സൈക്ലിസ്റ്റുകള്ക്ക് ആകര്ഷകമായ സമ്മാനങ്ങളുമായി സംഘാടകര്. ആദ്യമായി ‘ഡ്രസ്സ് യുവര് റൈഡ്’ എന്ന പേരില് പുതിയ മത്സരം പ്രഖ്യാപിച്ചു. നാല് വ്യത്യസ്ത വിഭാഗങ്ങളിലായി വിജയികള്ക്ക് 10,000 ദിര്ഹം വീതമാണ് സമ്മാനമായി നല്കുന്നത്.
മികച്ച രീതിയില് സൈക്കിള് അലങ്കരിക്കുകയോ, ആകര്ഷകമായ വേഷവിധാനങ്ങള് ധരിക്കുകയോ അല്ലെങ്കില് രണ്ടും ചെയ്യുകയോ ചെയ്യുന്നവര്ക്ക് മത്സരത്തില് പങ്കെടുക്കാം. പരിപാടി നടക്കുന്ന ദിവസം ഔദ്യോഗിക ഫൊട്ടോഗ്രാഫര്മാര് ഇത്തരത്തിലുള്ളവരുടെ ചിത്രങ്ങള് പകര്ത്തും.
മത്സര വിഭാഗങ്ങള്
ബെസ്റ്റ് ഓവറോള് ബൈക്ക്
മോസ്റ്റ് ക്രിയേറ്റീവ് തീം
ബെസ്റ്റ് ഫാമിലി കോസ്റ്റ്യൂം
ബെസ്റ്റ് ഗ്രൂപ്പ് കോസ്റ്റ്യൂം
ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായുള്ള ആറാമത് ദുബൈ റൈഡ് നവംബര് ഒന്നിനാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ശൈഖ് സായിദ് റോഡ് സൈക്ലിംഗ് ട്രാക്കായി മാറും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്, ദുബൈ വാട്ടര് കനാല്, ബുര്ജ് ഖലീഫ, ദുബൈ ഒപ്പേറ തുടങ്ങിയ പ്രധാന നഗരക്കാഴ്ചകള് പിന്നിട്ടാണ് ആയിരക്കണക്കിന് സൈക്ലിസ്റ്റുകള് കടന്നുപോകുക. കഴിഞ്ഞ വര്ഷം 40,000-ത്തിലധികം ആളുകളാണ് ഇതില് പങ്കെടുത്തത്. 2020-ല് ആരംഭിച്ച ആദ്യ പതിപ്പിനെ അപേക്ഷിച്ച് ഇത് ഇരട്ടിയിലധികമാണ്.
പത്താമത് ദുബൈ ഫിറ്റ്നസ് ചാലഞ്ചിന്റെ ഉദ്ഘാടന പരിപാടിയാണിത്. ഒക്ടോബര് 31 മുതല് നവംബര് 29 വരെയാണ് ഫിറ്റ്നസ് ചാലഞ്ച് നടക്കുന്നത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം 2017-ല് ആരംഭിച്ച ഈ ചാലഞ്ചിലൂടെ, എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം ശീലമാക്കാന് പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇതുവരെയുള്ള ഒമ്പത് പതിപ്പുകളിലായി 1.6 കോടിയിലധികം ആളുകള് ഇതില് പങ്കാളികളായിട്ടുണ്ട്.