സമൂഹമാധ്യമങ്ങളിലെ തര്ക്കങ്ങള് ഒഴിവാക്കണമെന്ന് ഗള്ഫ് പൗരന്മാരോട് അന്വര് ഗര്ഗാഷ്

ദുബൈ: മോഡല് സര്വീസ് സൊസൈറ്റിയും (MSS) പ്രവാസി ഇന്ത്യന് ലീഗല് സര്വീസ് സൊസൈറ്റിയും (PILS) ചേര്ന്ന് സംഘടിപ്പിക്കുന്ന സൗജന്യ കുടുംബ നീതിമേള നാളെ (ഒക്ടോബര്-18 ഞായര്) ദുബൈയില് നടക്കും. റാഷിദിയ്യ പേസ് ബ്രിട്ടീഷ് സ്കൂളില് രാവിലെ 10 മണി മുതലാണ് പരിപാടി. പ്രവാസികള്ക്ക് സൗജന്യ നിയമോപദേശം, കുടുംബ കൗണ്സിലിംഗ്, കുട്ടികള്ക്കുള്ള കൗണ്സിലിംഗ്, പ്രവാസികള് നേരിടുന്ന പൊതു നിയമ പ്രശ്നങ്ങക്കുള്ള പരിഹാരം എന്നിവ മേളയിലൂടെ ലഭ്യമാവും. സിവില്, ഇന്ത്യന് കോണ്സുലേറ്റ് പ്രതിനിധികള്, പ്രമുഖ ഇമാറാത്തി-ഇന്ത്യന് അഭിഭാഷകര്, സാമൂഹികസാംസ്കാരിക നേതാക്കള് തുടങ്ങിയവര് പരിപാടിയില് പങ്കെടുക്കും.
കുടുംബനിയമ പ്രശ്നങ്ങള്, ഗാര്ഹിക പീഡനം, വൈവാഹിക നിയമവിഷയങ്ങള്, വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, കുട്ടികള്ക്കും കുടുംബങ്ങള്ക്കുമുള്ള കൗണ്സിലിങ്, മധ്യസ്ഥ ചര്ച്ചകള് എന്നിവയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പ്രശ്നങ്ങള്ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വര്ഷങ്ങളിലേതുപോലെ പ്രവാസികള് നേരിടുന്ന വിവിധ നിയമപ്രശ്നങ്ങള്ക്കും മലയാളി പരിഹാര നിര്ദേശങ്ങള് ലഭ്യമാക്കും. മേളയില് പങ്കെടുക്കാന് താല്പര്യമുള്ളവര്ക്ക് റാഷിദിയ്യ മെട്രോ, ബസ് സ്റ്റേഷനില്നിന്ന് ബ്ലൂ ലൈന് ട്രാന്സ്പോര്ട്ട് ഒരുക്കുന്ന സൗജന്യ യാത്രാസൗകര്യവും ഉണ്ടായിരിക്കും. കൂടുതല് വിവരങ്ങള്ക്കും രജിസ്ട്രേഷനും legal.mssgulf.org എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ 0547352524 എന്ന നമ്പറില് ബന്ധപ്പെടുകയോ ചെയ്യാം.