വഖഫ് ബോര്ഡില് എല്ലാവര്ക്കും പ്രാതിനിധ്യം നല്കി; സാദിഖലി ശിഹാബ് തങ്ങള്

ഷാര്ജ: ഷാര്ജയിലുണ്ടായ വാഹനാപകടത്തില് മലപ്പുറം മൊറയൂര് സ്വദേശി ചെമ്പരീരി അബ്ദുല് വാജിദ് (32) മരണപ്പെട്ടു. അബുദാബിയില് ഫൈസല് ജാസിം എന്ന കമ്പനിയില് ജോലി ചെയ്യുകയായിരുന്നു. ഷാര്ജയിലെ സജയിലെത്തി തിരിച്ചുപോവുന്നതിനിടെ സഞ്ചരിച്ചിരുന്ന കാര് ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സലഫ് ഹജ്ജ് ആന്ഡ് ഉംറ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന മൊറയൂര് സ്വദേശി ചെമ്പരീരി അബ്ദുറഹീമിന്റെയും കദീജയുടെയും മകനാണ് അബ്ദുല് വാജിദ്. അരീക്കോട് സ്വദേശി പരേതനായ കൊല്ലത്തൊടി ഷാക്കിറിന്റെ മകള് സനയാണ് ഭാര്യ. മക്കള്: ഹെയ്സ് (5), മിറ (2). സഹോദരങ്ങള്: അബ്ദുല് വാസിഹ്, അബ്ദുല് വാഹിദ്, അബ്ദുല് വാരിസ്, ഫസീല.
നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം മയ്യിത്ത് ദുബൈയില് ഖബറടക്കും.



