വഖഫ് ബോര്ഡില് എല്ലാവര്ക്കും പ്രാതിനിധ്യം നല്കി; സാദിഖലി ശിഹാബ് തങ്ങള്

ദുബൈ: പ്രതീക്ഷയിലാണ് സമൂഹങ്ങള് വളരുന്നതെന്നും മെച്ചപ്പെട്ട നാളെയെക്കുറിച്ചുള്ള പ്രതീക്ഷയാണ് യുവാക്കളെ മുന്നോട്ടുനയിക്കുന്നതെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം. ഓരോ ഗ്രാമത്തിലും നഗരത്തിലും മനുഷ്യനന്മയ്ക്കായി ജീവിതം സമര്പ്പിച്ചവര് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിനും സമൂഹത്തിനും പ്രതീക്ഷ പകരാന് പ്രവര്ത്തിക്കുന്ന ഇവര് പ്രശസ്തിയോ അംഗീകാരമോ തേടുന്നവരല്ല. എന്നാല് അവരെ കണ്ടെത്തി ആദരിക്കാനും അവരുടെ സദ്പ്രവൃത്തികളുടെ മഹത്വവും ജീവിതമൂല്യങ്ങളുടെ സൗന്ദര്യവും ലോകത്തിനു മുന്നില് അവതരിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
മനുഷ്യനന്മയ്ക്കായി പ്രവര്ത്തിക്കുന്നവരെയും സമൂഹത്തില് സദ്പ്രവൃത്തികള്ക്ക് നേതൃത്വം നല്കുന്നവരെയും കണ്ടെത്തുന്നതിനായി അറബ് ഹോപ് മേക്കേഴ്സിന്റെ പുതിയ പതിപ്പിന് തുടക്കമിട്ടതായും ശൈഖ് മുഹമ്മദ് അറിയിച്ചു. മനുഷ്യര്ക്ക് പ്രചോദനം നല്കുക, പ്രതീക്ഷ വളര്ത്തുക, സമൂഹങ്ങളെ കൂടുതല് മികച്ച ഭാവിയിലേക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളോടെയുള്ള യാത്ര ഒരിക്കലും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പദ്ധതിയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്: arabhopemakers.com