ഹോര്‍മുസില്‍ മൈന്‍ ആക്രമണം; 20 ലക്ഷം ബാരല്‍ എണ്ണയുമായി പോയ കൂറ്റന്‍ കപ്പലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി നഗരമായ നജ്റാനിലെ ജനവാസ മേഖലയില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആറ് സൗദി പൗരന്മാര്ക്ക് പരിക്കേറ്റു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്ന് വീടുകള്‍ക്കും മൂന്ന് വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യാപകമായതോടെ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ റിയാദ് കിങ്ഡം സെന്റര്‍ അടച്ചു. റിയാദിന്റെ പ്രതീകമായി അറിയപ്പെടുന്ന 99 നില കെട്ടിടമാണിത്.
ഇന്നലെ റിയാദ് ലക്ഷ്യമിട്ടെത്തിയ 2 ഡ്രോണുകള്‍ സൗദി സഖ്യസേന വെടിവച്ചിട്ടിരുന്നു. റിയാദിലെയും പരിസരങ്ങളിലെയും സ്കൂളുകളില്‍ രണ്ടാഴ്ചയായി ഓണ്‍ലൈനിലാണ് ക്ലാസുകള്‍. കിങ് ഖാലിദ് വിമാനത്താവളവും അടഞ്ഞുകിടക്കുകയാണ്. അതേ സമയം, സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് വ്യക്തമാക്കി.