മോദിയുടെ 56 ഇഞ്ച് നെഞ്ചളവ് എവിടെപ്പോയി; ബിജെപിയുടെ കാലാവധി തീരാനായി: രാഹുല്

അജ്മാന്: ഷാര്ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന ഹംസ കൊല്ലത്ത് രചിച്ച ആത്മകഥനമായ ‘യത്തീങ്കുട്ടി’യുടെ കവര് പ്രകാശനം എസ് ആന്ഡ് സെഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര് ശംസു സമാന് സി. ടി നിര്വഹിച്ചു. വസീം യൂസഫ് ബട്ട്, ഗണേഷ് കൃഷ്ണ, അഷ്ഫ് കുറ്റിപ്പുറത്ത്, നാന്സി സല്മാന്, റോസിന് ജോണ്, മുഹമ്മദ് റിജാസ്, റാഷിദ് കൈക്കോളം തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. ഓണ്ലൈനായി സംഘടിപ്പിച്ച കവര് പ്രകാശനത്തില് പ്രമുഖ എഴുത്തുകാരായ ഇ.കെ. ദിനേശന് ഓര്ക്കാട്ടേരി, റിഹാന് റാഷിദ്, വെള്ളിയോടന്, കെ.പി റസീന, ഗിഫു മേലാറ്റൂര്, മുഖ്താര് ഉദരംപൊയില്, ശിയാസ് അഹമ്മദ് തുടങ്ങി സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും പങ്കാളികളായി.
ജനിക്കും മുമ്പേ പിതാവിനെ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെയും പത്തൊന്പതാം വയസ്സില് വിധവയായ ഉമ്മയുടെയും ജീവിതപോരാട്ടമാണ് ‘യത്തീങ്കുട്ടി’യുടെ പ്രമേയം. അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില് മുന്നേറിയ അമ്മയുടെയും മകന്റെയും യഥാര്ഥ അനുഭവങ്ങളാണ് പുസ്തകത്തില് ആവിഷ്കരിക്കുന്നത്. വള്ളുവനാടന് ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തില്, തൂതപ്പുഴയുടെ തീരങ്ങളിലെ ഓര്മകളും പ്രാദേശിക ഭാഷയുടെ തനിമയും ചേര്ത്താണ് ആത്മകഥനം ഒരുക്കിയിരിക്കുന്നത്. വിധവകളുടെയും അനാഥബാല്യങ്ങളുടെയും ജീവിതാനുഭവങ്ങള്ക്കൊപ്പം മാതൃത്വത്തിന്റെയും അതിജീവനത്തിന്റെയും നേര്ക്കാഴ്ചകളും പുസ്തകം പങ്കുവെക്കുന്നു.
340 പേജുകളിലായി ബഹുവര്ണ അച്ചടിയില് പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രസാധകര് ചെമ്മാട് ആസ്ഥാനമായുള്ള ബുക്ക്പ്ലസാണ്. ഷാര്ജ അന്താരാഷ്ട്ര പുസ്തകമേളയില് പുസ്തകം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള് പുരോഗമിക്കുകയാണ്. അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂള് സീനിയര് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഹംസ കൊല്ലത്ത് പാലക്കാട് ജില്ലയിലെ ചെര്പ്പുളശ്ശേരി സ്വദേശിയാണ്.