1.2 കോടി രൂപ വിദേശത്തേക്ക് കടത്തി: മുഹമ്മദ് റിയാസിന്റെ ഹവാല ഇടപാടില്‍ അന്വേഷണം ദുബൈലേക്കും

ദുബൈ: മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങളും തെറ്റിധാരണകളും ആളിക്കത്തിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ സ്വയംപ്രവര്‍ത്തിത ‘ബോട്ട്’ അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി യുഎഇയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. 2026 ഒക്ടോബറില്‍ മാത്രം 11,000 ബോട്ട് അക്കൗണ്ടുകള്‍ നിര്‍മ്മിക്കപ്പെട്ടതായി നാഷണല്‍ മീഡിയ അതോറിറ്റി (എന്‍എംഎ) ചെയര്മാന് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ബുട്ടി അല്‍ ഹാമിദ് വെളിപ്പെടുത്തി.
ദുബൈയില്‍ നടന്ന യുഎഇ കറസ്പോണ്ടന്റ്സ് മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തകര്‍ക്കാനും വ്യാജ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ബോട്ട് അക്കൗണ്ടുകളെ അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്. മറ്റുള്ളവര്‍ അറിയാതെ ‘ബിഹൈന്‍ഡ് ദി സീന്‍’ ആയി സമൂഹമാധ്യമ കമ്പനികളുമായി സഹകരിച്ച് ഇത്തരം വ്യാജ ബോട്ടുകളെയും ഹാനികരമായ അക്കൗണ്ടുകളെയും ഇല്ലാതാക്കാന്‍ യുഎഇ അധികൃതര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ ഹാമിദ് പറഞ്ഞു. ഇറാന്റെ ആക്രമണ സമയത്ത് അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച നൂറിലധികം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിച്ചതായി അല്‍ ഹാമിദ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകളിലൂടെ യുഎഇയുടെയും ദുബൈയിയുടെയും പ്രതിച്ഛായ തകര്‍ക്കാനും ഹാനികരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിച്ച പതിനായിരത്തോളം ടിക് ടോക് അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി 2026 മേയില്‍ എന്‍എംഎ സെക്രട്ടറി ജനറല്‍ ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബിയും വെളിപ്പെടുത്തിയിരുന്നു.