മാതാവിനെ വെടിവച്ചുകൊന്നു; സഹോദരിയെ വധിക്കാന്‍ ശ്രമിച്ചു: സൗദിയില്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തുകയും സഹോദരിയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ സൗദി വനിതയുടെ വധശിക്ഷ നടപ്പാക്കി. ഞായറാഴ്ചയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
മധ്യ സൗദിയിലെ അല്‍-ഖസീം പ്രവിശ്യയിലാണ് കൊലപാതകം നടന്നത്. സൗദി പൗരയായ സഹര്‍ ബിന്ത് ഫൈസല്‍ ബിന്‍ ഫയ്യാദ് അല്‍-ഹനീനി അല്‍-ഹര്‍ബി ആണ് മാതാവായ അമാല്‍ ബിന്ത് തുലൈഹന് ബിന്‍ സനൂന് അല്‍-ഹര്ബിയെ വെടിവെച്ചു കൊലപ്പെടുത്തുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്തത്. തുടര്‍ന്ന് സഹോദരിയെയും ഇവര്‍ വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതിക്കെതിരെ അന്വേഷണത്തിനൊടുവില്‍ കോടതി കുറ്റം ചുമത്തുകയും കീഴ്ക്കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവയ്ക്കുകയും, തുടര്‍ന്ന് ശരിയ നിയമപ്രകാരം ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. നിരപരാധികളെ ആക്രമിക്കുന്നവര്‍ക്കും ജീവിക്കാനുള്ള അവകാശം ഹനിക്കുന്നവര്‍ക്കും എതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് സൗദി സര്‍ക്കാര്‍ വ്യക്തമാക്കി.