മാതാവിനെ വെടിവച്ചുകൊന്നു; സഹോദരിയെ വധിക്കാന്‍ ശ്രമിച്ചു: സൗദിയില്‍ വനിതയുടെ വധശിക്ഷ നടപ്പാക്കി

ഹൈദരാബാദ്: അഹമ്മദാബാദില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പന്ത്രണ്ടുകാരി. യാത്രക്കാരും ക്യാബിന് ക്രൂവും ഇത് കേട്ടതോടെ പരിഭ്രാന്തിയിലായി.
കുട്ടി തമാശ പറഞ്ഞതാണെങ്കിലും രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ജാഗ്രത പ്രഖ്യാപിക്കുന്നതിനുള്പ്പെടെുള്ള നടപടികള്‍ക്ക് ഇത് ഇടയാക്കി.
സ്കൂള്‍ വിനോദയാത്ര കഴിഞ്ഞ് മറ്റ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് കൂടെയുണ്ടായിരുന്ന സഹപാഠിയോട് വിമാനത്തില്‍ ‘ബോംബുണ്ട്’ എന്ന് പറഞ്ഞത്. ഇത് കേട്ട ക്യാബിന് ക്രൂ അംഗം ഉടന്‍ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു. വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തയുടന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.