ബഹ്റൈനില്‍ രണ്ട് കുട്ടികളും മാതാപിതാക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ദുബൈലേക്ക് വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുബൈയിലെ വിവരശേഖരണത്തിനായി ലെറ്റേഴ്സ് റോഗറ്ററി (എല്‍.ആര്.) അഥവാ ലെറ്റര്‍ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇ.ഡിയുടെ നീക്കം.
ഇതിനായി കൊച്ചി പി.എം.എല്‍.എ. കോടതിയില്‍നിന്ന് അനുമതി തേടും. കോടതിയുടെ അനുമതി ലഭിച്ച ശേഷം കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടര്‍ന്ന് ദുബൈ അധികൃതര്‍ക്ക് നല്‍കുകയുമാണ് ചെയ്യുക. ദുബൈയിലെ ഏജന്‍സികള്‍ അന്വേഷിച്ച് ഔദ്യോഗികമായി നല്കുന്ന വിവരങ്ങള്‍ ലഭിച്ചശേഷമായിരിക്കും മുഹമ്മദ് റിയാസിന് ഇ.ഡി സമന്‍സ് അയക്കുക. വരുമാന സ്രോതസ്സിന് അപ്പുറമുള്ള 20 കോടിയിലധികം രൂപയുടെ പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. അറിയിക്കുന്നത്.
റിയാസിന്റെ ഭാര്യ ടി. വീണയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത റെഡ് ബുക്കില്‍ ഇതുസംബന്ധിച്ച വിവരങ്ങളുണ്ടെന്നും റിയാസിന്റെ നിര്‍ദേശപ്രകാരം ഹവാല ഇടപാടിലൂടെ അഞ്ചുതവണയായി 1.2 കോടി രൂപ വിദേശത്തേക്ക് കൊണ്ടുപോയെന്ന് സുഹൃത്തുക്കള്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും ഇ.ഡി. പറയുന്നു.