വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ; പിണറായി വിജയന് ആശ്വാസം

തിരുവനന്തപുരം: കേരളാ പിഎസ്സി ചെയര്മാന് ഡോ. എം.ആര്. ബൈജുവിനേയും അംഗങ്ങളേയും പുറത്താക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി മുന്‍ ഗവര്‍ണര്‍. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ശുപാര്‍ശ നല്‍കിയത്. യുവമോര്‍ച്ചയുടെയും എബിവിപിയുടെയും പരാതി അടക്കം ഉള്‍പ്പെടുത്തിയാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്സി ചെയര്‍മാനേയും അംഗങ്ങളേയും പുറത്താക്കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ നല്‍കുന്നത്.
ഭരണഘടനാപരിരക്ഷയുള്ള സ്വതന്ത്രസ്ഥാപനമായതിനാല്, ഗവര്‍ണര്‍ക്ക് നേരിട്ട് പി.എസ്.സി.യെ പിരിച്ചുവിടാനാവില്ല. ഗവര്‍ണറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ രാഷ്ട്രപതിക്ക് അന്വേഷണത്തിനായി സുപ്രീംകോടതിക്ക് റഫര്‍ ചെയ്യാം. സുപ്രീംകോടതി അന്വേഷണം വന്നാല്‍ പി.എസ്.സി. ചെയര്‍മാനെയും അംഗങ്ങളെയും ഗവര്‍ണര്‍ക്ക് സസ്പെന്‍ഡ് ചെയ്യാം. അന്വേഷണത്തില്‍ സുപ്രീംകോടതിയില്‍നിന്ന് പി.എസ്.സി.ക്കെതിരായ പരാമര്‍ശമുണ്ടായാല്‍ രാഷ്ട്രപതിക്ക് പിരിച്ചുവിടാം.
പി.എസ്.സി നടത്തിയ പരീക്ഷകളും ചില നിയമനങ്ങളും സംശയത്തിലാകുകയും അന്വേഷണത്തില്‍ ആസൂത്രണ ബോര്‍ഡിലേക്ക് നടത്തിയ നിയമനത്തില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പരാതികള്‍ വ്യാപകമാകുകയും പല പരീക്ഷകളും സംശയത്തിലാകുകയും ചെയ്തു. സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അവര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ പി.എസ്.സി ചെയര്‍മാനോ അംഗങ്ങളോ ഉദ്യോഗസ്ഥരോ തയ്യാറായില്ല.