വിജിലന്‍സ് അന്വേഷണത്തിന് സ്റ്റേ; പിണറായി വിജയന് ആശ്വാസം

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റാന്‍ എയര്‍ ഇന്ത്യ എക്സപ്രസ് തീരുമാനിച്ചു. ഷാര്‍ജ അടക്കമുള്ള ഗള്‍ഫ് സര്‍വീസുകള്‍ ഇതോടെ നവി മുംബൈലേക്ക് മാറും. 2027 വേനല്‍ക്കാലത്തോടെ ഘട്ടം ഘട്ടമായി ഈ മാറ്റം പൂര്‍ത്തിയാകും.
മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 വികസനം നടക്കുന്നതിനാലും മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ രണ്ട് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുന്നതിനുമായി എയര്‍ ഇന്ത്യ ഗ്രൂപ്പും അദാനി എയര്‍പോര്‍ട്ട്സും സംയുക്തമായാണ് ഈ തീരുമാനം എടുത്തത്.
ഡിസംബറോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് നാല് പ്രതിദിന ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കും. ഒമാനിലേക്കുള്ള നിലവിലെ സര്‍വീസുകളും, പുതുതായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന കുവൈറ്റ് സര്‍വീസുകളും ജനുവരി മുതല്‍ പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ഷാര്‍ജയ്ക്ക് പുറമെ ജിദ്ദ, റിയാദ്, ദമാം, ദോഹ, മസ്കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും ഘട്ടം ഘട്ടമായി നവി മുംബൈയിലേക്ക് മാറ്റും. എന്നാല്‍, ഷാര്‍ജ സര്‍വീസ് മാറ്റുന്നതിനുള്ള കൃത്യമായ തീയതിയോ പരിഷ്കരിച്ച സമയക്രമമോ പുറത്തുവിട്ടിട്ടില്ല.
ഷാര്‍ജയില്‍ നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ നിലവിലെ മുംബൈ വിമാനത്താവളത്തിന് പകരം ഭാവിയില്‍ നവി മുംബൈ വിമാനത്താവളമായിരിക്കും ഉപയോഗിക്കേണ്ടി വരുന്നത്. അത്യാധുനിക സാങ്കേതികവിദ്യ, മള്‍ട്ടിമോഡല്‍ ഗതാഗത സൗകര്യങ്ങള്‍ എന്നിവയോടെയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം സജ്ജമാക്കിയിരിക്കുന്നത്.