ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ദീപാവലി ആഘോഷം; ഡ്രോണ്‍ ഷോ ഉള്‍പ്പെടെ അഞ്ച് ദിവസത്തെ മേള

റിയാദ്: ആഗോള തലത്തില്‍ കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും ലോക ഊര്‍ജ്ജ വിപണിയിലേക്കുള്ള വിതരണം തടസ്സമില്ലാതെ തുടരുകയാണെന്ന് സൗദി അറേബ്യ. സൗദി ഊര്‍ജ്ജ വ്യവസ്ഥയുടെ കരുത്തും പ്രതിരോധശേഷിയുമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ എനര്‍ജി വീക്കില്‍ വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എണ്ണ ഉത്പാദന ശേഷി നിലനിര്‍ത്തുന്നതിനൊപ്പം ഗ്യാസ്, പുനരുപയോഗ ഊര്‍ജം, പവര്‍ ഗ്രിഡുകള്‍ എന്നിവയിലേക്ക് രാജ്യത്തിന്റെ ഊര്‍ജ മേഖല വിപുലീകരിക്കുന്നതിനായി സൗദി അറേബ്യന്‍ സര്‍ക്കാര്‍ വന്‍തോതില്‍ നിക്ഷേപം തുടരുകയാണ്. ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റാനും വിതരണ തടസ്സങ്ങളെ ചെറുക്കാനും ഈ നിക്ഷേപങ്ങള്‍ സഹായിക്കും.
ഊര്‍ജ മേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ അടിസ്ഥാന സൗകര്യ വികസനം, സംഭരണ ശൃംഖലകള്‍, പ്രാദേശിക വിതരണ ശൃംഖലകള്‍, മാനവ വിഭവശേഷി എന്നിവ വളര്‍ത്തിയെടുക്കാന്‍ സൗദി അറേബ്യ പതിറ്റാണ്ടുകളായി മുന്‍കൈയെടുത്തിട്ടുണ്ട്.
സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ സിംഗപ്പൂരിലെ ‘ജുറോങ് റോക്ക് കേവേണ്സില്’ സംഭരിക്കാനുള്ള സംയുക്ത നീക്കത്തെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചു. 2027-ന്റെ രണ്ടാം പകുതിയോടെ ആരംഭിക്കുന്ന ഈ പദ്ധതി, സിംഗപ്പൂരിന്റെ ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം സൗദിയുടെ വിതരണ ശൃംഖലയുടെ കാര്യക്ഷമതയും പ്രതിരോധശേഷിയും കൂട്ടാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.