സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ കടുത്ത നടപടികളുമായി ആഭ്യന്തര വകുപ്പ്. നടപടികളെടുക്കുന്നതിലുണ്ടായ വീഴ്ചകളെത്തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. ഇന്നലെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കാളിരാജിന് പകരം നിലവില്‍ ദക്ഷിണ മേഖല ഐജിയായ ആര്. നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിക്കും. അതോടൊപ്പം പി. പ്രകാശിനെ പുതിയ ദക്ഷിണ മേഖല ഐജിയായും നിയമിച്ചേക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
ചേരാനല്ലൂര്‍ അപകടവുമായി ബന്ധപ്പെട്ട് പോലീസ് തലത്തിലുണ്ടായ ഗുരുതര വീഴ്ചകളെത്തുടര്‍ന്നാണ് അടിയന്തര അഴിച്ചുപണി. സംഭവം അന്വേഷിക്കാന്‍ എ.ഡി.ജി.പി. പി. വിജയന് നേരിട്ടെത്തി നടത്തിയ പരിശോധനയില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചകള്‍കൂടി കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മിഷണറെ ഉള്‍പ്പെടെ മാറ്റിയത്.
ചേരാനല്ലൂരില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജഡ്ജിയുടെ മകനായ 17 വയസ്സുകാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ ജയബാലകൃഷ്ണന്‍ മരിച്ചത്. അര്‍ധരാത്രി രണ്ടരയോടെയാണ് അപകടം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത മകന് വാഹനമോടിക്കാന്‍ കൊടുത്തതിന് പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെയും കേസെടുത്തിരുന്നു.