സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരൂര്‍: മലപ്പുറത്ത് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. സംസ്ഥാന സെക്രട്ടറി സുഫിയാന് വില്ലന്റെ ചാപ്പനങ്ങാടിയിലെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ബോംബേറുണ്ടായത്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്ഐയും എംഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് എംഎസ്എഫ് നേതാവിന്റെ വീടിന് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സര്‍വകലാശാല ക്യാമ്പസിലെ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എംഎസ്എഫ് നല്കിയ പരാതിയില്‍ 11 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്.
എസ്എഫ്ഐ നല്കിയ പരാതിയില്‍ ഏഴ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെയും കേസെടുത്തു. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടപടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്റ്റുഡന്‍സ് യൂണിയന് തിരഞ്ഞെടുപ്പിനിടെയാണ് എസ്എഫ്ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.