സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ദുബൈ: യുഎഇയിലും സിംഗപ്പൂരിലും വിനോദസഞ്ചാരത്തിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ദുബൈയിലെ ബുര്‍ജ് ഖലീഫയിലെ ‘അറ്റ് ദ ടോപ്പ്’ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് പുതിയ സൗകര്യം ലഭ്യമാകുന്നത്.
യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുതിയ സൗകര്യം പ്രയോജനപ്പെടും. പ്രത്യേകിച്ച് ഇന്ത്യയില്‍ ഉപയോഗിക്കുന്ന യുപിഐ ആപ്പുകള്‍ വഴി തന്നെ ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നത് യാത്ര കൂടുതല്‍ എളുപ്പമാക്കും.
ഇന്ത്യന്‍ ധനമന്ത്രാലയമാണ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദേശരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് തങ്ങളുടെ പരിചിതമായ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനും പുതിയ സംവിധാനം സഹായിക്കും. ഇന്ത്യന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്റെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL) ആണ് യുഎഇയിലെയും സിംഗപ്പൂരിലെയും പേയ്മെന്റ് സേവനദാതാക്കളുമായി സഹകരിച്ച് സൗകര്യം ഒരുക്കിയത്. യുഎഇയില്‍ നിയോപേ (NEOPAY), ഇമാര്‍ എന്റര്ടെയ്ന്മെന്റ് എന്നിവയുമായി സഹകരിച്ചാണ് യുപിഐ പേയ്മെന്റ് സംവിധാനം നടപ്പാക്കുന്നത്. ദുബൈയിലെ ബുര്‍ജ് ഖലീഫയിലെ ‘അറ്റ് ദ ടോപ്പ്’ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഇനി യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇകൊമേഴ്സ് ഇടപാടുകള്‍ക്കായി യുപിഐ സ്വീകരിക്കുന്ന യുഎഇയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമായി ഇതോടെ ബുര്‍ജ് ഖലീഫ മാറി.
സിംഗപ്പൂരില്‍ പേയ്മെന്റ് സേവനദാതാക്കളായ ഫോമോ പേയുമായി (FOMO Pay) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി റിസോര്‍ട്ട്സ് വേള്‍ഡ് സെന്റോസയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ യുപിഐ പേയ്മെന്റ് ലഭ്യമാകും. വിദേശരാജ്യങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിശ്വസനീയമായ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനമെന്ന് ഇന്ത്യന്‍ ധനമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ സിംഗപ്പൂര്‍, യുഎഇ, ഫ്രാന്‍സ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്, ഖത്തര്‍, ശ്രീലങ്ക, കംബോഡിയ, ഗ്രീസ് തുടങ്ങി പത്ത് രാജ്യങ്ങളില്‍ യുപിഐ പേയ്മെന്റ് സൗകര്യം ലഭ്യമാണ്. ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ 2024 ജനുവരി 26 മുതല്‍ യുപിഐ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ആരംഭിച്ചിരുന്നു.