സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം ജനകീയ കുറ്റവിചാരണ നടത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ദില്ലി രാജാജി മാര്‍ഗിലെ വസതിക്ക് മുന്നില്‍ ലോക്സഭയുടേതിന് സമാനമായി തയ്യാറാക്കിയ വേദിയിലാണ് വിചാരണ നടന്നത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. ലോക്സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ കുറ്റവിചാരണയില്‍ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷത്തിന്റെ വോട്ട് വെട്ടിയാണ് ബിജെപി അധികാരം പിടിക്കുന്നതെന്ന് ഖര്‍ഗെ ആരോപിച്ചു. സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. അധികാരം നിലനിര്‍ത്താന്‍ ബിജെപി ഏതറ്റം വരെയും പോകും. അതിനുള്ള തെളിവാണ് ഗ്യാനേഷ് കുമാറിന്റെ ആജീവനാന്ത പരിരക്ഷ. പ്രതിഷേധത്തെ അടിച്ചമര്‍ത്തി അരാജകത്വം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി നീക്കം ചെയ്ത വോട്ട് പുനഃസ്ഥാപിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരിരക്ഷ നല്കുന്ന നിയമ ഭേദഗതി പിന്‍വലിക്കണം. ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍, ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്.
ഗ്യാനേഷ് കുമാര്‍ കോടിക്കണക്കിന് വോട്ടര്‍മാരുടെ വോട്ട് വെട്ടി. അമിത് ഷായുടെയും മോദിയുടെയും നിര്‍ദേശ പ്രകാരം പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി. 13 കോടി വോട്ടര്‍മാരെ നീക്കം ചെയ്തു. ഫോം സിക്സില് പാര്‍ലമെന്റിന് അനുമതിയില്ലാതെ മാറ്റം വരുത്തിയെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, എം.എ. ബേബി, ഡി. രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന് തുടങ്ങിയ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ ജനകീയ വിചാരണയില്‍ പങ്കെടുത്തു.