സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: രാംലീല മൈതാനത്ത് നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് വരുന്നവര്‍, പ്രാദേശിക വിപണികളില്‍നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന് അഭ്യര്‍ഥിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിഷേധം നടക്കുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രചാരണമുണ്ടായതിന് പിന്നാലെയാണ് രാഹുലിന്റെ ആഹ്വാനം.
പ്രതിഷേധിക്കൂ, മാര്‍ച്ച് ചെയ്യൂ, റാലികള്‍ സംഘടിപ്പിക്കൂ, അതിനൊപ്പം ചെറിയ ഷോപ്പിങ്ങും നടത്തൂ. അത് വ്യാപാരികള്‍ക്ക് സഹായകമാകും, രാഹുല്‍ പറഞ്ഞു. സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. റാലി, കച്ചവടക്കാര്‍ക്ക് ദോഷം ചെയ്യില്ലെന്ന് തനിക്കറിയാം. എന്നാല്‍, ബിജെപി ഭയത്തിലാണ്, അതിനാലാണ് അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യത്തിന്റെ മഹാറാലി 12 മണിക്ക് ആരംഭിക്കും. കൊണാട്ട് പ്ലേസില്‍ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. കേരളത്തില്നിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തി. 10 ലക്ഷം പേരെ അണിനിരത്താനാണ് ഒരുക്കങ്ങളെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.