സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്ഐടി റിപ്പോര്‍ട്ട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. വീണാ ജോര്‍ജിന്റെ അടുത്തെത്താന്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ലെന്നും അവരെ ആക്രമിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രിയും ഗണ്‍മാനും പ്രശ്നം പെരുപ്പിച്ച് കാണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പോലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്പ്പെട്ടതിനാലാണ് വീണാജോര്‍ജിന് കഴുത്തുവേദന ഉണ്ടായത്. മന്ത്രിക്ക് പുറത്ത് പരുക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
നേരത്തെ തന്റെ പേരില്‍ കള്ളമൊഴി എഴുതിച്ചേര്‍ത്തുവെന്ന് എസ്ഐ ദീപ്തി എസ്ഐടിക്ക് മൊഴി നല്‍കിയിരുന്നു. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് മൊഴി നല്‍കിയിട്ടില്ലെന്നാണ് എസ്ഐ ദീപ്തി അന്വേഷണ സംഘത്തോട് പറഞ്ഞത്.
വീണാ ജോര്‍ജിനെ പ്രതിരോധത്തിലാക്കി ഗണ്മാന് അഭിലാഷിന്റെ മൊഴിയും പുറത്തുവന്നിരുന്നു. സമരക്കാര്‍ ആയുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന് താന്‍ മൊഴി നല്‍കിയത് വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടാണെന്നാണ് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ് യു ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ രണ്ടാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.