യുഎഇയില്‍ നബിദിനം ആചരിക്കുന്നത് ഇന്ന്; പൊതു അവധി വെള്ളിയാഴ്ച; ആശംസകള്‍ നേര്‍ന്ന് ഭരണാധികാരികള്‍

ബെംഗളൂരു : ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പുനലൂർ സ്വദേശിയായ അക്കൗണ്ടന്റ് സുജയ് പണിക്കർ (35) ആണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് തീപിടിത്തം ഉണ്ടായത്. കാർഡിയാക് ഐസിയുവിലാണ് തീപിടിച്ചത്. സുജയ്യുടെ മുറിയിൽ കിടക്കയ്ക്ക് മുകളിലായാണ് തീപിടിച്ചത്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. നഴ്സുമാർ അടക്കമുള്ള ജീവനക്കാർക്ക് ചെറിയ പരുക്കുകളുണ്ട്.



