റിയാദ് വിമാനത്താവളത്തിലെ ആക്രമണം; പരിക്കേറ്റവരില് പാലക്കാട് സ്വദേശിയും; അപകടം നാട്ടിലേക്ക് മടങ്ങാനിരിക്കെ

സമീര് ബിന്സിയുടെയും ഇമാം മജ്ബൂറിന്റെയും സംഗീതാവിഷ്കാരം വേറിട്ട അനുഭവമായി
അബുദാബി: അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് സംഘടിപ്പിച്ച ‘ബര്സാത് സംഗീതരാവ് 2026’ ശ്രദ്ധേയമായി. സൂഫി സംഗീതവും ഗസലും കോര്ത്തിണക്കിയ പരിപാടിയില് ഗായകരായ സമീര് ബിന്സിയും ഇമാം മജ്ബൂറും സംഘവും നിറഞ്ഞ സദസ്സില് ഗസല്-സൂഫി സംഗീതത്തിന്റെ തേന്മഴ പെയ്യിച്ചു. ആത്മീയതയും പ്രണയവും സംഗീതമായി ഒഴുകിയപ്പോള് ആസ്വാദക മനസ്സുകളില് പുത്തന് അനുഭവം പകര്ന്നു. അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്റര് കള്ച്ചറല് വിങിന്റെ നേതൃത്വത്തില് നടന്ന പരിപാടിയില് കള്ച്ചറല് വിങ് ജനറല് കണ്വീനര് അബ്ദുറഹ്മാന് പൊവ്വല് സ്വാഗതം പറഞ്ഞു. സെന്റര് ജനറല് സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല് റൗഫ് അഹ്സനി ഉദ്ഘാടനം ചെയ്തു. ട്രഷറര് അബ്ദുല് അസീസ് കാളിയാടന്, വൈസ് പ്രസിഡന്റ് വി. പി. കെ അബ്ദുള്ള, അഡ്മിന് സെക്രട്ടറി അബ്ദുല്ല നദ്വി, സേഫ് ലൈന് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര് ഡോ. അബൂബക്കര് കുറ്റിക്കോല്, ബനിയാസ് സ്പൈക് ഗ്രൂപ്പ് എം ഡി അബ്ദുറഹ്മാന് ഹാജി, ആയുര ആരോഗ്യ അബുദാബി മാനേജിങ് ഡയറക്ടര് ശ്രീജിത്ത് രഘുവരന്, റോയല് ഗള്ഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര് ഡോ. അബ്ദുല് അസീസ്, പ്രോഗ്രാം ചീഫ് കോഓര്ഡിനേറ്റര് അബ്ദുല് ബാസിത് കായക്കണ്ടി, കള്ച്ചറല് വിങ് കണ്വീനര് ശംസുദ്ധീന് നരിക്കോടന് എന്നിവര് ആശംസകള് നേര്ന്നു. ഐഐസി കള്ച്ചറല് വിങ് കണ്വീനര് സമീര് തവനൂര് നന്ദി രേഖപ്പെടുത്തി. ഇബ്രാഹിം മുസ്ലിയാര്, അഷ്റഫ് പൊന്നാനി, യൂസുഫ് മാട്ടൂല്, അഹ്മദ് ബെല്ല കടപ്പുറം, ജാഫര് തങ്ങള് നാദാപുരം, എ. എം അന്സാര്, റഫീഖ് പൂവത്താനി, ടി.കെ അബ്ദുല് സലാം, സ്മിത (ILA) എന്നിവര് പങ്കെടുത്തു.
കലാകാരന്മാര്ക്ക് അബുദാബിയിലെ പ്രശസ്ത ചിത്രകാരന് സലിം ആര്ട്ടിസ് വരച്ച വര ചടങ്ങില് വെച്ച് ബിന്സിയും ഇമാമും ടീമിന് സെന്റര് ഭാരവാഹികള് കൈമാറി.
