വിമാന-റെയില്‍ യാത്ര ഒറ്റ ബുക്കിങ്ങില്‍; ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും കരാര്‍ ഒപ്പുവച്ചു

ദുബൈ: എയര്‍ അറേബ്യയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാന സര്‍വീസുകള്‍ക്ക് തുടക്കമിടും. സെപ്റ്റംബര്‍ 20 മുതല്‍ സര്‍വീസ് ആരംഭിക്കും. എയര്‍ അറേബ്യ, നെസ്മ ഗ്രൂപ്പ്, കുന് ഹോള്‍ഡിങ് എന്നിവ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ കഴിഞ്ഞ ദിവസം എയര്‍ ഓപ്പറേറ്റിങ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതോടെയാണ് സര്‍വീസ് ആരംഭിക്കാന്‍ വഴിയൊരുങ്ങിയത്.
ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സര്‍വീസ്. ദമ്മാം-റിയാദ്, ദമ്മാം-ജിദ്ദ റൂട്ടുകളില്‍ ദിവസത്തില്‍ രണ്ട് സര്‍വീസുകള്‍ വീതവും, ദമ്മാം-മദീന റൂട്ടില്‍ ദിവസേന ഒരു സര്‍വീസും നടത്തും. പുതിയ എയര്‍ലൈന്‍ സൗദിയിലെ വിവിധ നഗരങ്ങള്‍ തമ്മിലുള്ള വ്യോമബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രത്യേകിച്ച് കിഴക്കന്‍ പ്രവിശ്യയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ നേരിട്ടുള്ള ആഭ്യന്തര, അന്താരാഷ്ട്ര യാത്രാ അവസരങ്ങള്‍ ഒരുക്കുമെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് സിഇഒ ആദില്‍ അല്‍ അലി പറഞ്ഞു.
സൗദിയിലെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ വിശ്വാസ്യതയുള്ള വിമാനയാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പുതിയ സംരംഭം നിര്‍ണായക ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ദമ്മാം വിമാനത്താവളത്തിന്റെ വളര്‍ച്ചയും പ്രവര്‍ത്തന മികവിലുള്ള പങ്കാളികളുടെ വിശ്വാസവും പുതിയ സര്‍വീസ് പ്രതിഫലിപ്പിക്കുന്നതായി ദമ്മാം എയര്‍പോര്‍ട്സ് സിഇഒ മുഹമ്മദ് ബിന്‍ അലി അല്‍ ഹസ്സാനി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രാസൗകര്യം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.