ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

മാന്‍ഹട്ടന്‍: ന്യൂയോര്‍ക്കിലെ സബ്വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന ഇന്ത്യന്‍ വംശജയായ യുവതിയും സുഹൃത്തും ട്രെയിന്‍ ഇടിച്ചു മരിച്ചു. ലോവര്‍ മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. ന്യൂജേഴ്സിയിലെ ഡെയ്റ്റണില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ മലൈക ചിത്രെ (24), ന്യൂജേഴ്സിയിലെ സേറെവില്ലെയില് നിന്നുള്ള നേപ്പാളി-അമേരിക്കനായ നവം കൗള്‍ (24) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 3:15 ന് സ്പ്രിങ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനില്‍ നമ്പര്‍ 4 ട്രെയിന്‍ തട്ടിയാണ് ഇരുവരും മരിച്ചതെന്ന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അപകടത്തിന് തൊട്ടുമുന്‍പ് ഇരുവരും ട്രാക്കില്‍ ഇരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഇവര്‍ ട്രാക്കില്‍ കയറിയതെന്ന കാര്യത്തിലും, എങ്ങനെയാണ് ട്രാക്കില്‍ എത്തിയതെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുകയാണ്. സംഭവം അപകടമാണോ ആത്മഹത്യയാണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരുവരും ലഹരിയിലായിരുന്നോ എന്നും അപകട സാധ്യത തിരിച്ചറിയാന്‍ വൈകിയതാണോ എന്നും പരിശോധിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇരുവരും ശാന്തരായി ചിരിച്ചുകൊണ്ട് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് ട്രെയിന്‍ വന്നിടിച്ചതെന്നും ട്രെയിന്‍ ഓപ്പറേറ്റര്‍ പറഞ്ഞു. ചിത്രെയും കൗളും ട്രാക്കില്‍ ഇരിക്കുന്നത് കണ്ട് എമര്‍ജന്‍സി ബ്രേക്ക് ഇടാന്‍ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ട്രെയിന്‍ ഓപ്പറേറ്റര്‍ സൂപ്പര്‍വൈസര്‍മാരെ അറിയിച്ചു.