ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

അബുദാബി: യുഎഇയിലെ വിമാന-റെയില്‍ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും സഹകരണ കരാറില്‍ ഒപ്പുവച്ചു. വിമാനവും റെയിലും സംയോജിപ്പിച്ചുള്ള ഒറ്റ ബുക്കിങ് സംവിധാനം, റെയില്‍വേ സ്റ്റേഷനുകളിലെ യാത്രാ സേവനങ്ങള്‍, വിമാനത്താവള-റെയില്‍വേ സ്റ്റേഷന് ഷട്ടില്‍ സര്‍വീസ് തുടങ്ങിയ പദ്ധതികളാണ് കരാറിന്റെ ഭാഗമായി പരിഗണിക്കുന്നത്. യാത്രക്കാര്‍ക്ക് വിമാനയാത്ര ആരംഭിക്കുന്നതു മുതല്‍ റെയില്‍ യാത്ര പൂര്‍ത്തിയാക്കുന്നതുവരെ കൂടുതല്‍ സുഗമമായ എന്‍ഡ് ടു എന്‍ഡ് യാത്രാനുഭവം ഒരുക്കുകയാണ് ലക്ഷ്യം.
വിമാനത്താവളത്തില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഷട്ടില്‍
സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും മുഹമ്മദ് ബിന്‍ സായിദ് സിറ്റി പാസഞ്ചര്‍ സ്റ്റേഷനെയും ബന്ധിപ്പിച്ച് പ്രത്യേക ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതും ഇരു കമ്പനികളും പഠിക്കും. ഇത് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ദേശീയ റെയില്‍ ശൃംഖലയിലേക്ക് വേഗത്തില്‍ മാറാന്‍ സഹായിക്കും. വിമാനവും റെയിലും ഉള്‍പ്പെടുന്ന വിവിധ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് യുഎഇയിലെ മള്‍ട്ടി മോഡല്‍ യാത്ര കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇത്തിഹാദ് എയര്‍വേയ്സിന്റെ ചീഫ് റവന്യൂ ആന്‍ഡ് കൊമേഴ്സ്യല്‍ ഓഫീസര്‍ അരിക് ഡെപറഞ്ഞു: അബുദാബിയിലേക്ക് പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ എത്തിക്കുന്നതില്‍ ഇത്തിഹാദ് എയര്‍വേയ്സിന് പ്രത്യേക പങ്കുണ്ട്. ഇത്തിഹാദ് റെയിലുമായുള്ള പങ്കാളിത്തത്തിലൂടെ വിമാനയാത്രയെ യുഎഇയിലെ വിവിധ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ അവസരങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കും
ഇത്തിഹാദ് റെയില്‍ വികസിപ്പിക്കുന്ന 900 കിലോമീറ്റര്‍ ദേശീയ റെയില്‍ ശൃംഖല യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും 11 നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കും. യാത്രാ ട്രെയിന്‍ സര്‍വീസ് 2026 ജൂണില്‍ അബുദാബി-ഫുജൈറ റൂട്ടിലാണ് ആരംഭിച്ചത്. തുടര്‍ന്ന് ഘട്ടംഘട്ടമായി കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചുവരികയാണ്. ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷനും ഷാര്‍ജയിലെ അല്‍ ദൈദ് സ്റ്റേഷനും ഉടന്‍ യാത്രക്കാര്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അസ്സ അല്‍ സുവൈദി പറഞ്ഞു: വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുള്ള സംയോജിത ദേശീയ ഗതാഗത സംവിധാനം വികസിപ്പിക്കുകയാണ് യുഎഇയുടെ ലക്ഷ്യം. രാജ്യത്തിന്റെ നഗരങ്ങളെയും മേഖലകളെയും ബന്ധിപ്പിക്കുന്നതില്‍ ദേശീയ റെയില്‍ ശൃംഖലയുടെ പങ്ക് കൂടുതല്‍ ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി.