വിമാന-റെയില്‍ യാത്ര ഒറ്റ ബുക്കിങ്ങില്‍; ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും കരാര്‍ ഒപ്പുവച്ചു

ദുബൈ: മഞ്ചേശ്വരത്തിന്റെ ജനകീയ എംഎല്‍എയും പ്രവാസി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലര്‍ത്തുന്ന ജനപ്രതിനിധിയുമായ എ.കെ.എം. അഷ്റഫിന് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജകീയ സ്വീകരണം സംഘടിപ്പിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് ശക്തമായ രാഷ്ട്രീയ മറുപടി നല്കി ചരിത്ര ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വീണ്ടും വിജയിച്ച ശേഷം ആദ്യമായി യുഎഇയിലെത്തുന്ന എ.കെ.എം അഷ്റഫിന് നല്കുന്ന സ്വീകരണം പ്രവാസി സമൂഹത്തിന്റെ വലിയ സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രകടനമാകും.
സെപ്റ്റംബര്‍ 19 ശനിയാഴ്ച രാത്രി 7 മണിക്ക് മംസാര്‍ ഫോക്ലോര് തിയേറ്ററില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍, കെഎംസിസി നേതാക്കള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി നിരവധി പേര് പങ്കെടുക്കും. മഞ്ചേശ്വരത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കുമൊപ്പം നില്ക്കുന്ന ജനപ്രതിനിധി എന്ന നിലയില്‍ എ.കെ.എം അഷ്റഫിന് ലഭിക്കുന്ന ഈ സ്വീകരണം രാഷ്ട്രീയത്തിനപ്പുറം നാടും പ്രവാസലോകവും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനം കൂടിയാണ്.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ദുബൈയിലെത്തുന്ന ജനകീയ നേതാവിനെ നേരില്‍ കാണാനും ആശംസകള്‍ അറിയിക്കാനും വിവിധ മേഖലകളില്‍ നിന്നുള്ള വലിയ ജനപങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. മഞ്ചേശ്വരത്തിന്റെ രാഷ്ട്രീയസാമൂഹിക ചരിത്രത്തില്‍ ശ്രദ്ധേയമായ വിജയത്തിന് ശേഷം നടക്കുന്ന ഈ സ്വീകരണ സമ്മേളനം ദുബൈയിലെ മഞ്ചേശ്വരക്കാരുടെ സംഗമ വേദിയായും മാറും. മഞ്ചേശ്വരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും പുതിയ ദിശ നല്കുന്ന ജനപ്രതിനിധിക്ക് പ്രവാസലോകത്തിന്റെ ആദരവും സ്നേഹവും സമര്‍പ്പിക്കുന്ന ഈ പരിപാടിയില്‍ നിരവധി പ്രവാസി കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ബെരികെ, ജനറല്‍ സെക്രട്ടറി സൈഫുദ്ദീന് മൊഗ്രാല്‍, ട്രഷറര്‍ മന്‍സൂര്‍ മര്‍ത്യാ എന്നിവര്‍ അറിയിച്ചു.