വിമാന-റെയില്‍ യാത്ര ഒറ്റ ബുക്കിങ്ങില്‍; ഇത്തിഹാദ് എയര്‍വേയ്സും ഇത്തിഹാദ് റെയിലും കരാര്‍ ഒപ്പുവച്ചു

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധത്തിനിടെ യുഎസ് സൈന്യത്തിനും മേഖലയിലെ സൈനിക കേന്ദ്രങ്ങള്‍ക്കും നേരിട്ട നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. യുഎസ് പ്രതിരോധ വകുപ്പിന്റെ ഇന്‍സ്പെക്ടര്‍ ജനറല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഡസന്‍ കണക്കിന് വിമാനങ്ങളും നൂറുകണക്കിന് കെട്ടിടങ്ങളും സൈനിക ഘടനകളും ഇറാന്റെ ആക്രമണങ്ങളില്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 30 വരെയുള്ള യുദ്ധകാലത്തെ നഷ്ടങ്ങളുടെ ആദ്യ ഔദ്യോഗിക വിശദീകരണമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. നേരത്തെ യുഎസ് അധികൃതര്‍ പരസ്യമായി അംഗീകരിച്ചതിനേക്കാള്‍ വലിയ നഷ്ടമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്.
ഇറാന് നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് 11 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ഏഴ് പേര് യുദ്ധേതര സംഭവങ്ങളില്‍ മരിക്കുകയും ചെയ്തു. ജൂണ്‍ 30 വരെ 417 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. കുവൈത്തിലെ പോര്‍ട്ട് ഷുഐബ, സൗദി അറേബ്യ, ജോര്‍ദാനിലെ മുവാഫഖ് അല്‍ സല്‍തി വ്യോമതാവളം, ഇറാഖിലെ എര്ബില് വ്യോമതാവളം തുടങ്ങിയ മേഖലകളിലാണ് യുഎസ് സൈനികര്‍ക്ക് പ്രധാനമായും ആക്രമണം നേരിട്ടത്. റിപ്പോര്‍ട്ട് പ്രകാരം യുഎസിന് നിരവധി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഡ്രോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. F15E: ഇനത്തില്‍ പെട്ട കുറഞ്ഞത് നാല് വിമാനങ്ങള്‍ നശിച്ചു. കൂടാതെ പത്തോളം വിമാനങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നിരീക്ഷണം, രഹസ്യാന്വേഷണം, കൃത്യമായ ആക്രമണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന മുപ്പതോളം റീപ്പര്‍ ഡ്രോണുകള്‍ നശിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്കും 184 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതിന് പുറമെ ഇസ്രായേല്‍, ഈജിപ്ത്, ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിവിധ യുഎസ് പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും യുദ്ധത്തെ തുടര്‍ന്ന് വൈകിയതായി റിപ്പോര്‍ട്ട് പറയുന്നു. യുദ്ധവുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 113 മില്യണ്‍ ഡോളര്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഏകദേശം 80 മില്യണ്‍ ഡോളര്‍ അടിയന്തര സാഹചര്യങ്ങളിലെ നടപടികള്‍ക്കാണ് വിനിയോഗിച്ചത്. യുഎസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും മറ്റ് അമേരിക്കന്‍ പൗരന്മാരെയും അര്‍ഹരായ മൂന്നാം രാജ്യക്കാരെയും ഒഴിപ്പിക്കുന്നതിനുള്ള ചെലവുകളും ഇതില്‍ ഉള്‍പ്പെടുന്നു. ജൂലൈ അവസാനം യുഎസ് യുദ്ധച്ചെലവ് 37.5 ബില്യണ്‍ ഡോളറിലെത്തിയതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കോണ്‍ഗ്രസില്‍ വ്യക്തമാക്കിയിരുന്നു.
യുദ്ധത്തിനിടെ യുഎസിന്റെ വെടിക്കോപ്പുകളുടെ ശേഖരം കുറയുകയും വിതരണ ശൃംഖലയില്‍ ‘തടസ്സങ്ങള്‍’ നേരിടുകയും ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് യുഎസ് ആയുധശേഖരത്തില്‍ കുറവില്ലെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ പ്രസ്താവനകളുമായി വിരുദ്ധമാണ്.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും ഏതാണ്ട് പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസിലെ പ്രതിസന്ധി തുടരുന്നതിനിടെ യുഎസ്-ഇറാന് നയതന്ത്ര ചര്‍ച്ചകളും അനിശ്ചിതത്വത്തിലാണ്. യുദ്ധത്തിന്റെ യഥാര്‍ഥ സാമ്പത്തികവും സൈനികവുമായ ചെലവ് സംബന്ധിച്ച് ഇതുവരെ പുറത്തുവന്നതില്‍ ഏറ്റവും വ്യക്തമായ ഔദ്യോഗിക കണക്കുകളാണ് പെന്റഗണ്‍ ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് നല്‍കുന്നത്.