രാജ്യത്തിന്റെ വളര്‍ച്ചയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം: ശൈഖ് മുഹമ്മദ്

കൊല്ലം: എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ നടത്തിയ പ്രകടനത്തിനിടെ കോടിയേരി ബാലകൃഷ്ണന്റെ ഫ്ളക്സ് ബോര്‍ഡ് വലിച്ചു കീറിയ സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഫഌക്സ് കീറിയ യുവാവ്. പ്രകടനത്തിലേക്ക് ഓടിക്കയറിയ ആളാണ് ഫ്ളക്സ് വലിച്ചുകീറിയതെന്നും ഇയാള്‍ക്ക് സംഘടനയുമായി ബന്ധമില്ല എന്നായിരുന്നു എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. ഇതോടെയാണ് ഫ്ളക്സ് കീറിയ അക്ബര്‍ ഷാ വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്ത്തകന് തന്നെയാണെന്ന് പറഞ്ഞ അക്ബര്‍ ഷാ കോണ്‍ഗ്രസിന്റെ ഫ്ളക്സാണെന്ന് കരുതിയാണ് കീറിയതെന്നും വിശദീകരിച്ചു. തെറ്റുപറ്റിയെന്നും തന്നോട് ക്ഷമിക്കണമെന്നും അക്ബര്‍ ഷാ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.
ഇന്നിപ്പോള്‍ ഞാനാണ് വാര്‍ത്തകളില്‍ താരം. ഞാനൊരു മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകനും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമാണ്. ഇപ്പോള്‍ പാര്ട്ടിക്കാര് ഞാന്‍ നുഴഞ്ഞു കയറി വന്നതാണെന്ന് പറയുന്നുണ്ട്. അങ്ങനെയല്ല. ഞാന്‍ എസ്എഫ്ഐയിലടക്കം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗള്‍ഫിലായിരുന്നു. കൊല്ലത്ത് പ്രകടനം കണ്ടപ്പോള്‍ അതില്‍ കയറി. ഞാന്‍ നുഴഞ്ഞു കയറി വന്നതല്ല. ഞാന്‍ ചെയ്ത തെറ്റ് എനിക്ക് മനസ്സിലായിട്ടുണ്ട്. കീറിയ ഫഌ്സ് കോടിയേരി സഖാവിന്റെതാണെന്ന് അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസിന്റെ ഫഌ്സാണെന്നാണ് വിചാരിച്ചത്. എല്ലാവരും എന്നോട് ക്ഷമിക്കണം’ അക്ബര്‍ ഷാ പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന പോലീസ്, യൂത്ത് കോണ്‍ഗ്രസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയായിരുന്നു ഫ്ളക്സ് കീറല്‍. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് റോഡിലെ ഡിവൈഡറില്‍ സിപിഎം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സ്ഥാപിച്ചിരുന്ന കോടിയേരിയുടെ ഓര്‍മ്മദിനത്തിന്റെ ഫ്ളെക്സ് ബോര്‍ഡ്, പ്രകടനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരാള്‍ പാഞ്ഞെത്തി വലിച്ചുകീറുകയായിരുന്നു. സംഭവത്തിന് പിന്നാലെ മാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വന്നു. തുടര്‍ന്ന് പ്രകടനത്തിലേക്ക് നുഴഞ്ഞു കയറി വന്ന ആളാണ് ഫഌ്സ് തകര്‍ത്തതെന്ന വാദമാണ് എസ്എഫ്ഐ, സിപിഎം നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്.