കാഞ്ഞങ്ങാട് കെഎംസിസി മീലാദ് ഫെസ്റ്റ് സമാപിച്ചു

ദുബൈ: 2026 ഓഗസ്റ്റില്‍ യുഎഇയിലെ അവശ്യസാധനങ്ങളുടെ ശരാശരി വിലയും വിപണിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയും സാമ്പത്തികടൂറിസം മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്തെ 13 റീട്ടെയില്‍ ഔട്ട്ലെറ്റുകളിലായി 33 അവശ്യ ഉല്‍പ്പന്നങ്ങളുടെ വിലയാണ് പരിശോധിച്ചത്. മന്ത്രാലയത്തിന്റെ ‘Essential Goods Prices Platform’ വഴിയാണ് പ്രതിമാസ വില നിരീക്ഷണ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വിപണി നിരീക്ഷണം ശക്തമാക്കുന്നതിനും വിലയിലെ മാറ്റങ്ങള്‍ കൃത്യമായി പിന്തുടരുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്.
അരി, മാവ്, പാലുല്‍പ്പന്നങ്ങള്‍
1 കിലോ ബാസ്മതി അരിയുടെ ശരാശരി വില 16.62 ദിര്‍ഹം. 5 കിലോ പാക്കറ്റിന് ശരാശരി 45.53 ദിര്‍ഹം. ഒന്നും രണ്ടും ഗ്രേഡ് മാവിന് 1 കിലോക്ക് ശരാശരി 7.76 ദിര്‍ഹവും, 2 കിലോ പാക്കറ്റിന് 12.26 ദിര്‍ഹവും രേഖപ്പെടുത്തി. പാലുല്‍പ്പന്നങ്ങളില്‍ 500 മില്ലി ഫ്രഷ് ഫുള്‍ഫാറ്റ് പാലിന്റെ ശരാശരി വില 3.91 ദിര്‍ഹം, ഒരു ലിറ്ററിന് 9.46 ദിര്‍ഹം. 170 ഗ്രാം തൈരിന് ശരാശരി 1.97 ദിര്‍ഹം.
പാചക എണ്ണ, മുട്ട, ചിക്കന്‍
ഒരു ലിറ്റര്‍ കനോല എണ്ണക്ക് ശരാശരി 15.86 ദിര്‍ഹവും, 1.5 ലിറ്ററിന് 23.97 ദിര്‍ഹവും വിലയുണ്ടായിരുന്നു. 750 മില്ലി കോണ്‍ ഓയിലിന് 13.85 ദിര്‍ഹം, 1.5 ലിറ്ററിന് 24.92 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ശരാശരി വില. സണ്‍ഫ്ലവര്‍ ഓയിലിന് 1 ലിറ്ററിന് 19.31 ദിര്‍ഹവും, 3 ലിറ്ററിന് 35.70 ദിര്‍ഹവും. 30 മുട്ട അടങ്ങിയ പാക്കറ്റിന് ബ്രൗണ്‍ മുട്ടയുടെ ശരാശരി വില 23.05 ദിര്‍ഹവും, വെള്ള മുട്ടക്ക് 22.97 ദിര്‍ഹവും. 800 ഗ്രാം ഫ്രഷ് മുഴുവന്‍ ചിക്കന്‍ ശരാശരി 18.94 ദിര്‍ഹവും, ഒരു കിലോക്ക് 22.97 ദിര്‍ഹവും വില രേഖപ്പെടുത്തി. ഒരു കിലോ വൈറ്റ് ഷുഗറിന് ശരാശരി 8.75 ദിര്‍ഹം, 2 കിലോക്ക് 10.94 ദിര്‍ഹം.