ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ യുഎസ്-ഇറാന് സംഘര്‍ഷവും റഷ്യ-യുക്രൈന് യുദ്ധത്തിന്റെയും പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനിടെ ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയില്‍ ഇന്ന് തുടക്കം. ശനിയാഴ്ച ആരംഭിക്കുന്ന ദ്വിദിന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തി. ഊര്‍ജസുരക്ഷ, വ്യാപാരം, ആഗോള സഹകരണം പ്രധാന ചര്‍ച്ചകളാവും. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആണ് യുഎഇ പ്രതിനിധിസംഘത്തെ നയിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ തുടങ്ങിയവര്‍ വെള്ളിയാഴ്ച ഇന്ത്യയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ച ഉച്ചകോടിയില്‍ പങ്കെടുക്കും. ഏഴ് വര്‍ഷത്തിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. സൗദി അറേബ്യയുടെ പ്രതിനിധിസംഘത്തെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് നയിക്കും.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായാണ് ബ്രിക്സ് ആരംഭിച്ചത്. 2024 മുതല്‍ യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാന്, ഇന്തോനേഷ്യ, എത്യോപ്യ എന്നീ രാജ്യങ്ങളും കൂട്ടായ്മയില്‍ ചേര്‍ന്നു. ലോക ജനസംഖ്യയുടെ ഏകദേശം പകുതിയെയും ആഗോള നാമമാത്ര ജിഡിപിയുടെ നാലിലൊന്നിനെയും പ്രതിനിധീകരിക്കുന്ന കൂട്ടായ്മയില്‍ ലോകത്തെ പ്രമുഖ ഊര്‍ജ ഉല്പാദക രാജ്യങ്ങളും ഉപഭോക്തൃ രാജ്യങ്ങളും ഉള്‍പ്പെടുന്നു. ഭക്ഷ്യഊര്‍ജ സുരക്ഷ, ആരോഗ്യം, ദുരന്തനിവാരണം, വിതരണ ശൃംഖലകള്‍, ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ വിഷയങ്ങള്‍ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന വിഭജനങ്ങള്ക്കിടെ സ്ഥിരതയുടെ ശക്തിയായി ബ്രിക്സിനെ ഉയര്‍ത്തിക്കാട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
റഷ്യ-യുക്രൈന് യുദ്ധം, മധ്യപൂര്‍വ സംഘര്‍ഷം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിലെ തടസ്സങ്ങള്‍, അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാപാരനയങ്ങള്‍ എന്നിവ ആഗോള സമ്പദ്വ്യവസ്ഥയില് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ഇറാന് സംഘര്‍ഷം, വ്യാപാര തര്‍ക്കങ്ങള്‍, ഊര്‍ജവിതരണത്തിലെ സമ്മര്‍ദം എന്നിവ ചര്‍ച്ചകളില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. മേയില്‍ ചേര്‍ന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംയുക്ത പ്രസ്താവന അംഗീകരിക്കാന്‍ കഴിയാതിരുന്നത് അംഗരാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വിഷയങ്ങള്‍ക്കും ഉച്ചകോടിയില്‍ വലിയ പ്രാധാന്യമുണ്ട്. ബ്രിക്സ് രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ അന്താരാഷ്ട്ര നാണയനിധിയായ ഐഎംഎഫിലും ലോകബാങ്കിലും പരിഷ്കാരങ്ങള്‍ വേണമെന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
അംഗരാജ്യങ്ങളുടെ ഡിജിറ്റല്‍ കറന്‍സികള്‍ തമ്മില്‍ കൂടുതല്‍ ബന്ധം സാധ്യമാക്കുന്നതിനെക്കുറിച്ചും ഇന്ത്യ ചര്‍ച്ച മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇതിന് രാഷ്ട്രീയവും സാങ്കേതികവുമായ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. ഉച്ചകോടിക്ക് മുന്നോടിയായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരം, ഊര്‍ജം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ കൂടിക്കാഴ്ച നടത്തി. റഷ്യ ഇന്ത്യയുടെ പ്രധാന തന്ത്രപ്രധാന പങ്കാളികളിലൊന്നാണ്. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരില്‍ ഒന്നായ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി, ഇറാന് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഊര്‍ജവിതരണ പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദവും തുടരുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും ക്രമീകരണങ്ങള്‍ നടക്കുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ഉഭയകക്ഷി പ്രാധാന്യം കൂടി നല്കുന്ന കൂടിക്കാഴ്ചയാകും ഇത്.