തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

മസ്കറ്റ്: ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ പതാക വഹിച്ചിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന് കൊല്ലപ്പെട്ടു. 14 ഇന്ത്യന്‍ നാവികരുമായി പോയിരുന്ന എം.എസ്.വി. അല്‍ ജുസുഫി’ എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ നാവികന് ഗന്ധര് നഹിം അജിജ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി.
നാവികന്റെ മരണത്തില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അനുശോചനം രേഖപ്പെടുത്തി. അന്താരാഷ്ട്ര ജലാശയങ്ങളില്‍ വാണിജ്യ കപ്പലുകളുടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ സഞ്ചാരം ഉറപ്പാക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇറാന് യുഎസ് സംഘര്‍ഷം ഉടലെടുത്തതിന് പിന്നാലെ 22 ഇന്ത്യക്കാരാണ് കപ്പല്‍ ആക്രണങ്ങളില്‍ കൊല്ലപ്പെട്ടത്.



