ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) പ്രവര്‍ത്തകന്റെ പിതാവിന്റെ തലയോട്ടി അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് സിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുറ്റാരോപിതനായ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചത്. അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് സമീപത്തെത്തി.
കേസില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് സി.ജെ.പി ആരോപിച്ചു. സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകര്‍ത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിട്ടും താന്‍ ജയിലില്‍ പോകാതെ രക്ഷപ്പെട്ടുവെന്നും സ്വതന്ത്ര ഭരദ്വാജ് ഒരു വീഡിയോയിലൂടെ അവകാശവാദമുന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്, ഡല്‍ഹി മന്ത്രി കപില്‍ മിശ്ര എന്നിവര്‍ തന്റെ മൂത്ത സഹോദരന്മാരെപ്പോലെയാണെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും ഭരദ്വാജ് വീഡിയോയില്‍ പറയുന്നുണ്ട്. ഭരദ്വാജിനെ സ്റ്റേഷനില്‍നിന്ന് വിട്ടയയ്ക്കാനും കടുത്ത വകുപ്പുകള്‍ ചുമത്തുന്നത് തടയാനും മന്ത്രി കപില്‍ മിശ്ര ഡല്‍ഹി പൊലീസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി സി.ജെ.പി വക്താവ് സൗരവ് ദാസ് കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് കുറ്റവാളികള്‍ ഡല്‍ഹിയില്‍ പരസ്യമായി വിലസുന്നതെന്ന് സൗരവ് ദാസ് ചോദിച്ചു. സി.ജെ.പി. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചത് തങ്ങളാണെന്ന് കുറ്റവാളികള്‍ പരസ്യമായി അവകാശപ്പെടുന്നുണ്ട്. പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസ് മറുപടി പറയണമെന്നും സൗരവ് വ്യക്തമാക്കി.
എന്നാല്‍, സ്വതന്ത്ര ഭരദ്വാജ് സിജെപിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. സ്വയം പ്രതിരോധത്തിനായുള്ള നടപടിയായിരുന്നുവെന്നാണ് ഭരദ്വാജ് പിന്നീട് പറഞ്ഞത്. സ്വയം പ്രതിരോധത്തിന് മുതിര്‍ന്നില്ലായിരുന്നെങ്കില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുമായിരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ഭരദ്വാജ് പറഞ്ഞു.
ഇന്ത്യയുടെ എണ്ണശേഖരം ഫുജൈറയിലും; യു.എ.ഇയുമായി കരാറിന് വഴിതുറക്കുന്നു