തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിര്‍മിക്കാന്‍ ചെലവായത് 3.68 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാനുള്ള പ്രവൃത്തി ഉള്‍പ്പെടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ഏല്പിച്ചതിലെ ക്രമക്കേടുകളാണ് പുറത്ത് വന്നത്. 2023ല്‍ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ ചെലവായത് 39.74 ലക്ഷം രൂപ. തൊഴുത്തില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ചെലവായതു 3.68 ലക്ഷം. 2021-26 കാലത്തു ക്ലിഫ് ഹൗസിലെ ഇലക്ട്രിക്കല്‍ നവീകരണ പ്രവൃത്തികള്‍ക്കു മാത്രം 25.48 ലക്ഷം ചെലവ്. എസി സ്ഥാപിക്കാനും പരിപാലിക്കാനും മാത്രമായി 8 ലക്ഷമാണു മുടക്കിയത്. പെരുവ മുളക്കുളം സൗത്ത് സ്വദേശി എം.ടി.തോമസാണ് ആര്‍ടിഐ പ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്.
നീന്തല്‍ക്കുളം നവീകരണം, മേല്‍ക്കൂര സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളാണ് ഊരാളുങ്കലിന് ഒരാഴ്ചത്തെ ഇടവേളയില്‍ ഏല്പിച്ചുകൊടുത്തത്. പ്രവൃത്തികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു അഡീഷനല്‍ പിഎസ് ഫോണില്‍ നിര്‍ദേശിച്ചത്. 41.48 ലക്ഷം രൂപയാണു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയും കുടുംബവും നീന്തല്‍ക്കുളം ഉപയോഗിച്ചതിനു ടൂറിസം വകുപ്പിനുണ്ടായ ആകെ ചെലവ്.
2017 സെപ്റ്റംബറില്‍ ഷാര്‍ജ സുല്‍ത്താന്‍ വിരുന്നൊരുക്കാന്‍ ക്ലിഫ് ഹൗസിന്റെ പുറംചുമര് പെയ്ന്റ് ചെയ്യാന്‍ ചെലവിട്ടത് 1.35 ലക്ഷം രൂപ. അടിയന്തര സാഹചര്യമെന്ന പേരില്‍ ടെന്‍ഡറില്ലാതെ ഈ പ്രവൃത്തിയും ഏല്പിച്ചത് ഊരാളുങ്കലിനെയായിരുന്നു. കോഴിക്കോട്ടെ പരിപാടിക്കെത്തിയ ഷാര്‍ജ സുല്‍ത്താനെ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണു ക്ലിഫ് ഹൗസിലേക്കു ക്ഷണിച്ചതെന്ന്, അന്നു സുല്ത്താനൊപ്പമുണ്ടായിരുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പിന്നീട് ആരോപിച്ചിരുന്നു.